Deshabhimani

ഡൽഹിയിലെ വായു ഗുണനിലവാരം: സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങൾ

delhi air pollution
വെബ് ഡെസ്ക്

Published on Nov 03, 2026, 06:38 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം വൻതോതിൽ വർധിച്ചതിനെ തുടർന്ന് അന്തരീക്ഷ വായു ഗുണനിലവാരം 'അതീവ മോശം' വിഭാഗത്തിലേക്ക്. ഈ സീസണിൽ ആദ്യമായി വായു ഗുണനിലവാര സൂചിക 324 രേഖപ്പെടുത്തി. ഡൽഹിയിലെ ജഹാംഗീർപുരി പോലുള്ള ഹോട്‌സ്‌പോട്ടുകളിൽ ഇത് 442 വരെയും രേഖപ്പെടുത്തി. പിന്നാലെ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ദേശീയ തലസ്ഥാന മേഖലയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ രണ്ടാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.


അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ വൈക്കോൽ കത്തിക്കലും പ്രതികൂല കാലാവസ്ഥയുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളുടെ സമയം പുനഃക്രമീകരിക്കാനും, സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ പാർക്കിംഗ് നിരക്കുകൾ വർധിപ്പിക്കാനും നിർദ്ദേശമുണ്ട്. അതോടൊപ്പം, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി മെട്രോ പ്രതിദിനം 40 അധിക സർവീസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.


സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കാൻ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടി. അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി. ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിൽ സർക്കാർ/മുനിസിപ്പൽ ജീവനക്കാരുടെ ജോലി സമയം വെവ്വേറെ ഷിഫ്റ്റുകളാക്കി. സുരക്ഷാ ജീവനക്കാർ രാത്രിയിൽ വിറകും മാലിന്യങ്ങളും കത്തിക്കുന്നത് തടയാൻ ഇലക്ട്രിക് ഹീറ്ററുകൾ നൽകാൻ ആർഡബ്ല്യുഎകൾക്ക് നിർദ്ദേശം നൽകി.


റോഡ് നിർമ്മാണം, പൊളിക്കൽ, കുഴിക്കൽ, കല്ലുകളും ടൈലുകളും മുറിക്കൽ തുടങ്ങിയ മലിനീകരണമുണ്ടാക്കുന്ന നിർമ്മാണ ജോലികൾ പൂർണ്ണമായും നിർത്തിവയ്ക്കും. (ആശുപത്രികൾ, റെയിൽവേ, മെട്രോ തുടങ്ങിയ അവശ്യ പൊതു പ്രൊജക്റ്റുകൾക്ക് ഇളവുണ്ട്). പ്രാഥമിക ക്ലാസുകൾ (ക്ലാസ് 5 വരെ) ഓൺലൈൻ രീതിയിലേക്ക് മാറ്റുകയോ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയോ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. ക്വാറി പ്രവർത്തനങ്ങളും കല്ല് ക്രഷറുകളും അടച്ചുപൂട്ടും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home