പ്രസവത്തിനിടെ മരിച്ച കുഞ്ഞിനേയും ബാഗിലാക്കി യുവാവ്

തിരുവനന്തപുരം: പ്രസവത്തിനിടെ മരിച്ച കുഞ്ഞിനെയും ബാഗിലിട്ട് സർക്കാർ ഓഫീസിലെത്തി യുവാവ്. ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലേക്കാണ് ഇയാൾ ബാഗുമായി എത്തിയത്. സംഭവത്തെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് ആശുപത്രി സീൽ ചെയ്തു. ഉത്തർപ്രദേശിലെ ലക്കിംപൂർ ഖേരിയിലാണ് സംഭവം.
കൂടുതൽ പെെസ ചോദിച്ച് പ്രസവം വെെകിപ്പിച്ചതാണ് കുട്ടി മരിക്കാൻ കാരണമായതെന്ന് കുഞ്ഞിന്റെ പിതാവ് വിപിൻ ഗുപ്ത പറയുന്നു
പ്രസവത്തിൽ ഒരു കുഞ്ഞ് മരിച്ച പശ്ചാത്തലത്തിൽ ഗോൾഡാർ ആശുപത്രി ജില്ലാ അധികാരികൾ സീൽ ചെയ്തിരിക്കുന്നു. ജില്ലാ വനിതാ ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നതായിരിക്കും. ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരം അഡീഷണൽ ഡിഎം ആശുപത്രിയിലെത്തി കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. കൂടൂതൽ നല്ല ചികിത്സയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ജീല്ലാ ഭരണ കൂടും കുടുംബത്തിനൊപ്പം നിൽക്കുമെന്നും എക്സിൽ ജില്ലാ മജിസ്ട്രേറ്റ് കുറിച്ചു.










0 comments