പഞ്ചാബിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി

ചണ്ഡീഗഡ്: പഞ്ചാബിൽ മഴക്കെടുതി രൂക്ഷം. വെള്ളപ്പൊക്ക സ്ഥിതി കൂടുതൽ വഷളായതായും മരണസംഖ്യ 51 ആയി ഉയർന്നതായും പഞ്ചാബിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. ഞായറാഴ്ച മരണസംഖ്യ 46 ആയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകി. സംസ്ഥാനത്തുടനീളം നിരവധി ജില്ലകൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലാണ്. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം, വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഹിമാചൽ പ്രദേശും പഞ്ചാബും സന്ദർശിക്കും. ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും.








0 comments