print edition ദളിത് –ആദിവാസി സംവരണം തുടരണം: എസ്‌എഫ്‌ഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : യുപിയിലെ സ്‌പെഷൽ കോംപോണന്റ് പ്ലാനിന് (എസ്‌സിപി) കീഴിൽ നാല് മെഡിക്കൽ കോളേജിൽ നിലവിലുള്ള ദളിത്–ആദിവാസി വിദ്യാർഥികൾക്കുള്ള 70 ശതമാനം സംവരണം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ എസ്‌എഫ്‌ഐ സുപ്രീംകോടതിയിൽ.
എസ്‌സിപി ബച്ചാവോ അഭിയാൻ എന്ന സംഘടനയുമായി സഹകരിച്ചാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിനെതിരായ നിയമപോരാട്ടം. ദളിത് –ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ പഠനം സാധ്യമാക്കാൻ അംബേദ്കർ നഗർ, കനൗജ്, ജലൗൺ, സഹാറൻപൂർ ജില്ലകളിൽ സ്ഥാപിച്ച മെഡിക്കൽ കോളേജുകളിലെ സംവരണം സംരക്ഷിക്കുകയാണ് ലക്ഷ്യം. ദളിത്, ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ ലംഘിക്കുന്നതാണ് സ്റ്റേ ഉത്തരവെന്നും വിദ്യാർഥികൾക്കായി നിലകൊള്ളുമെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജിയും ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യയും പറഞ്ഞു.









0 comments