Deshabhimani

2027 ഏകദിന ലോകകപ്പിന് ഒക്ടോബർ 7ന് തുടക്കം; ആദ്യ പോരാട്ടം ഇന്ത്യ–ഓസ്ട്രേലിയ

Indian Team

ടീം ഇന്ത്യ| Photo: Social Media

വെബ് ഡെസ്ക്

Published on Oct 01, 2026, 10:38 PM | 2 min read

കേപ് ടൗൺ : 2027 ഏകദിന ലോകകപ്പിന്റെ പൂർണ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. ഒക്ടോബർ 7ന് കേപ് ടൗണിൽ നടക്കുന്ന ഉദ്ഘാടന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നേരിടും. 2023 ലോകകപ്പ് ഫൈനലിന്റെ ആവർത്തനമാകും മത്സരം.


ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയ 12 ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചത്. ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, ക്വാളിഫയർ എ എന്നിവ ഗ്രൂപ്പ് എയിൽ. ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ക്വാളിഫയർ ബി എന്നിവ ഗ്രൂപ്പ് ബിയിലും.


ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ആകെ 12 വേദികളിലായി 57 മത്സരങ്ങളുണ്ട്. ഒക്ടോബർ 7ന് ആരംഭിക്കുന്ന ഗ്രൂപ്പ് ഘട്ടത്തിൽ ഒക്ടോബർ 8ന് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെയും ഇംഗ്ലണ്ട് ബംഗ്ലാദേശിനെയും നേരിടും. ഒക്ടോബർ 9ന് സിംബാബ്‌വെ ക്വാളിഫയർ എയെയും ദക്ഷിണാഫ്രിക്ക ന്യൂസിലാൻഡിനെയും നേരിടും.


ഒക്ടോബർ 10ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. ഒക്ടോബർ 14ന് അഫ്ഗാനിസ്ഥാനെതിരെയും ഒക്ടോബർ 17ന് ക്വാളിഫയർ എയ്ക്കെതിരെയും ഇന്ത്യ കളിക്കും.


മത്സരക്രമം


ഒക്ടോബർ 2


ക്വാർട്ടർ ഫൈനൽ 1 vs ക്വാർട്ടർ ഫൈനൽ 3 — സൂപ്പർ സീരീസ് — വിൻഡ്ഹോക്ക്


ഒക്ടോബർ 4


ക്വാർട്ടർ ഫൈനൽ 1 vs ക്വാർട്ടർ ഫൈനൽ 2 — സൂപ്പർ സീരീസ് — വിൻഡ്ഹോക്ക്


ഒക്ടോബർ 6


ക്വാർട്ടർ ഫൈനൽ 2 vs ക്വാർട്ടർ ഫൈനൽ 3 — സൂപ്പർ സീരീസ് — വിൻഡ്ഹോക്ക്


ഒക്ടോബർ 7


ഇന്ത്യ vs ഓസ്ട്രേലിയ — ഗ്രൂപ്പ് ഘട്ടം — കേപ് ടൗൺ


ഒക്ടോബർ 8


പാകിസ്ഥാൻ vs അഫ്ഗാനിസ്ഥാൻ — ഗ്രൂപ്പ് ഘട്ടം — ത്ഷ്വാനെ

ഇംഗ്ലണ്ട് vs ബംഗ്ലാദേശ് — ഗ്രൂപ്പ് ഘട്ടം — വിൻഡ്ഹോക്ക്


ഒക്ടോബർ 9


സിംബാബ്‌വെ vs ക്വാളിഫയർ എ — ഗ്രൂപ്പ് ഘട്ടം — ബുലാവായോ

ദക്ഷിണാഫ്രിക്ക vs ന്യൂസിലാൻഡ് — ഗ്രൂപ്പ് ഘട്ടം — കേപ് ടൗൺ


ഒക്ടോബർ 10


ഇന്ത്യ vs പാകിസ്ഥാൻ — ഗ്രൂപ്പ് ഘട്ടം — ജോഹന്നാസ്ബർഗ്

ശ്രീലങ്ക vs ക്വാളിഫയർ ബി — ഗ്രൂപ്പ് ഘട്ടം — വിൻഡ്ഹോക്ക്


ഒക്ടോബർ 11


സിംബാബ്‌വെ vs അഫ്ഗാനിസ്ഥാൻ — ഗ്രൂപ്പ് ഘട്ടം — ബുലാവായോ


ഒക്ടോബർ 12


ഓസ്ട്രേലിയ vs ക്വാളിഫയർ എ — ഗ്രൂപ്പ് ഘട്ടം — പാൾ

ന്യൂസിലാൻഡ് vs ബംഗ്ലാദേശ് — ഗ്രൂപ്പ് ഘട്ടം — കുഗോംപോ സിറ്റി


ഒക്ടോബർ 13


ഇംഗ്ലണ്ട് vs ശ്രീലങ്ക — ഗ്രൂപ്പ് ഘട്ടം — വിൻഡ്ഹോക്ക്

ദക്ഷിണാഫ്രിക്ക vs ക്വാളിഫയർ ബി — ഗ്രൂപ്പ് ഘട്ടം — പാൾ


ഒക്ടോബർ 14


ഇന്ത്യ vs അഫ്ഗാനിസ്ഥാൻ — ഗ്രൂപ്പ് ഘട്ടം — ത്ഷ്വാനെ


ഒക്ടോബർ 15


പാകിസ്ഥാൻ vs ക്വാളിഫയർ എ — ഗ്രൂപ്പ് ഘട്ടം — ബ്ലൂംഫോണ്ടെയ്ൻ

സിംബാബ്‌വെ vs ഓസ്ട്രേലിയ — ഗ്രൂപ്പ് ഘട്ടം — ഹരാരെ


ഒക്ടോബർ 16


ശ്രീലങ്ക vs ബംഗ്ലാദേശ് — ഗ്രൂപ്പ് ഘട്ടം — ഡർബൻ

ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട് — ഗ്രൂപ്പ് ഘട്ടം — ഗ്കെബെർഹ


ഒക്ടോബർ 17


ഇന്ത്യ vs ക്വാളിഫയർ എ — ഗ്രൂപ്പ് ഘട്ടം — ബ്ലൂംഫോണ്ടെയ്ൻ

ന്യൂസിലാൻഡ് vs ക്വാളിഫയർ ബി — ഗ്രൂപ്പ് ഘട്ടം — ഹരാരെ


ഒക്ടോബർ 18


ഓസ്ട്രേലിയ vs അഫ്ഗാനിസ്ഥാൻ — ഗ്രൂപ്പ് ഘട്ടം — കുഗോംപോ സിറ്റി


ഒക്ടോബർ 19


സിംബാബ്‌വെ vs പാകിസ്ഥാൻ — ഗ്രൂപ്പ് ഘട്ടം — ഹരാരെ

ദക്ഷിണാഫ്രിക്ക vs ബംഗ്ലാദേശ് — ഗ്രൂപ്പ് ഘട്ടം — ഡർബൻ


ഒക്ടോബർ 24


ഇന്ത്യ vs സിംബാബ്‌വെ — വിക്ടോറിയ ഫാൾസ്





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home