കോടിയേരിയുടെ ഓർമ പുതുക്കി

തിരുവനന്തപുരം : സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി രണ്ടാംദിവസത്തെ യോഗം ചേർന്നത് കോടിയേരി ബാലകൃഷ്‌ണന്റെ ഓർമ പുതുക്കി. കോവളത്തെ ഏരിയ കമ്മിറ്റി ഓഫീസിലെ കോടിയേരി ബാലകൃഷ്‌ണൻ ഹാളിലാണ് രണ്ടുദിവസം വിപുലീകൃത കമ്മിറ്റി നടന്നത്.
കേരളത്തിൽ കോടിയേരിയുടെ പേരിൽ ആദ്യം നിർമിച്ച ഹാളാണിത്. അനുസ്‌മരണസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. പടം കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കോടിയേരിയുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയ്ക്കുശേഷം അഭിവാദ്യം ചെയ്യുന്നു.







0 comments