Deshabhimani

മുരശ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്: ഒംഗോൾ മേഖലയിൽ അതിശക്തമായ മഴയും കൊടുങ്കാറ്റും; അതീവ ജാഗ്രത

murasu
വെബ് ഡെസ്ക്

Published on Nov 03, 2026, 06:24 AM | 1 min read

ഒംഗോൾ: തീവ്ര ചുഴലിക്കാറ്റായ 'മുരസു' തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് പ്രവേശിച്ചു തുടങ്ങി. ഒംഗോളിന് സമീപമുള്ള കോത്തപട്ടണം തീരത്തിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുന്നത്. കരതൊടൽ പ്രക്രിയ അടുത്ത രണ്ട് മണിക്കൂർ കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


മുരശ് ചുഴലിക്കാറ്റിനെ തുടർന്ന് ഒംഗോളിലെ കോത്തപട്ടണം ബീച്ച് മേഖലയിൽ അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. നെല്ലൂരിനും നർസാപൂരിനും ഇടയിലുള്ള താഴ്ന്ന പ്രദേശങ്ങളിൽ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകളും കടലാക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ട്. ബാപറ്റ്‌ല, കൃഷ്ണ, പ്രകാശം ജില്ലകളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി.





സ്ഥിതിഗതികൾ നേരിടാൻ ഭരണകൂടത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കർശന നിർദേശം നൽകി. ആളപായം ഒഴിവാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ചുഴലിക്കാറ്റ് പൂർണമായി കരതൊടുന്നത് വരെ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വൈദ്യുതി ബന്ധം തടസ്സപ്പെട്ടാൽ ഉടൻ പുനഃസ്ഥാപിക്കാൻ പ്രത്യേക സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.


അടുത്ത 12 മണിക്കൂർ തെക്കൻ ആന്ധ്ര തീരത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ഈ തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്ത് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. 







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home