ad
Deshabhimani

ഇന്ന്‌ കൊട്ടിക്കലാശം

print edition തുടർച്ചയിലേക്ക്‌ കുതിച്ച്‌ തമിഴകം

STALIN.jpg

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രചാരണത്തിനിടയിൽ

avatar
കെ എ നിധിൻനാഥ്‌

Published on Apr 21, 2026, 12:01 AM | 2 min read

ചെന്നൈ: തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്‌ച കൊട്ടിക്കലാശം. നിശ്ശബ്ദ പ്രചാരണത്തിനു ശേഷം വ്യാഴാഴ്‌ച ബൂത്തിലേക്ക്‌. മതനിരപേക്ഷ പുരോഗമന സഖ്യം, എഐഎഡിഎംകെ – ബിജെപി സഖ്യം, നടൻ വിജയ്‌യുടെ ടിവികെ എന്നിവർ തമ്മിലാണ്‌ മത്സരം. കേന്ദ്രസർക്കാരിന്റെ അമിതാധികാര പ്രയോഗത്തെ പ്രതിരോധിക്കാനും തമിഴ്‌നാടിന്റെ വികസന കുതിപ്പ്‌ തുടരാനും ഡിഎംകെ നേതൃത്വം നൽകുന്ന പുരോഗമന സഖ്യത്തിനൊപ്പം അണിചേരുന്ന തമിഴകത്തെയാണ്‌ പ്രചാരണത്തിലുടനീളം കണ്ടത്. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും എഐഎഡിഎംകെ – ബിജെപി സഖ്യത്തിനും ടിവികെയ്‌ക്കും കാര്യമായ ചലനം ഉണ്ടാക്കാനായിട്ടില്ല.


എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ അഞ്ച്‌ വർഷത്തിനിടയിൽ നടത്തിയ വികസന – ക്ഷേമ പ്രവർത്തനങ്ങളും സംഘപരിവാറിനെതിരായി സർക്കാരും പുരോഗമന സഖ്യത്തിലെ സിപിഐ എം അടക്കമുള്ള പാർടികളും നടത്തിയ സമരങ്ങളുമാണ്‌ പ്രചാരണത്തിൽ ഉയർന്നുനിന്നത്‌. വനിതാബില്ലിന്റെ മറവിൽ മണ്ഡലം പുനർനിർണയം നടത്താനുള്ള കേന്ദ്രനീക്കമായിരുന്നു അവസാന ഘട്ടത്തിൽ ചർച്ച. ബിജെപിയുമായി സഖ്യമുണ്ടാക്കിയത്‌ തിരിച്ചടിയായിരിക്കെ ബില്ലിനെതിരെയുള്ള മ‍ൗനവും പ്രതിപക്ഷത്തെ തളർത്തി. ആദ്യ തെരഞ്ഞെടുപ്പിനിറങ്ങിയ വിജയ്‌യും വിഷയത്തിൽ തമിഴ്‌നാടിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ചില്ല.


‘ദ്രാവിഡ മോഡൽ 2.0’ എന്ന രാഷ്‌ട്രീയം ഉയർത്തിയാണ്‌ പുരോഗമന സഖ്യം പ്രചാരണം നടത്തിയത്‌. ക്ഷേമ പദ്ധതികൾ, സ്ത്രീ ശാക്തീകരണം, സംസ്ഥാന അവകാശ സംരക്ഷണം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം കേന്ദ്ര ഇടപെടലിനെതിരെ ശക്തമായ "ടീം തമിഴ്‌നാടിനെ’ സൃഷ്ടിക്കുമെന്ന മുദ്രാവാക്യവും മുന്നോട്ടുവച്ചു. ഭരണത്തുടർച്ചയുണ്ടാകുമെന്നാണ്‌ സർവേ ഫലങ്ങൾ നൽകുന്ന സൂചന. എഐഎഡിഎംകെ– ബിജെപി സഖ്യവും ടിവികെയും പൊള്ളയായ ആരോപണം ഉന്നയിക്കുന്നതെല്ലാതെ കാര്യമായൊന്നും ഉയർത്തിക്കാട്ടാനായിട്ടില്ല.

164 സീറ്റിലാണ്‌ ഡിഎംകെ മത്സരിക്കുന്നത്‌. സിപിഐ എമ്മും സിപിഐയും അഞ്ച്‌ വീതം സീറ്റിൽ. കോൺഗ്രസ്‌ –28, ഡിഎംഡികെ– 10, വിസികെ–8, എംഡിഎംഴക–4, മുസ്ലിം ലീഗ്‌–4, മറ്റുള്ളവർ–3 എന്നിങ്ങനെയാണ്‌ സീറ്റ്‌ വിഭജനം.


​എഐഎഡിഎംകെ – ബിജെപി സഖ്യത്തിൽ എഐഎഡിഎംകെ: 167 ,- ബിജെപി – - 27, പിഎംകെ– 18, എഎംഎംകെ– -11, ടിഎംസി (എം)– 5, ഐജെകെ–- 2,തമിഴക മക്കൾ മുന്നേറ്റ കഴകം, പുരട്ചി ഭാരതം, ന്യ‍ൂ ജസ്റ്റിസ് പാർടി,

സിംഗ തമിഴർ മുന്നേറ്റ കഴകം എന്നിവ ഓരോ സീറ്റിലുമാണ്‌ മത്സരിക്കുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home