ad
Deshabhimani

ക്രിപ്റ്റോ കറൻസി തട്ടിപ്പ്; നഷ്ടമായത് കോടികള്‍, ബിജെപി നേതാവ് അറസ്റ്റില്‍

Arrest
വെബ് ഡെസ്ക്

Published on Aug 08, 2026, 08:50 AM | 1 min read

ഭോപ്പാൽ : ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ബിജെപി നേതാവും മധ്യപ്രദേശിലെ ഷാജാപൂർ ജില്ലാ പഞ്ചായത്ത​ഗവുമായ ജ​ഗദീഷ് കുമാർ മാൽവി അറസ്റ്റിൽ. 21.06 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ​ഗ്വോളിയോർ സ്വ​ദേശിയായ അശോക് വിജയവർഗി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.


അന്വേണത്തിൽ അശോകിൽ നിന്ന് തട്ടിയെടുത്ത 50 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. 2025 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ത​ട്ടി​പ്പ് ആ​രം​ഭി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു. ദി​വ്യ എ​ന്ന പേ​രി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വ​തി​യാ​ണ് അ​ശോ​ക് വി​ജ​യ​വ​ർ​ഗി​യ​യെ വാ​ട്സ്ആ​പ്പി​ലൂ​ടെ സ​മീ​പി​ച്ച​ത്. അശോകുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ക്രി​പ്റ്റോ​ക​റ​ൻ​സി​യി​ൽ നി​ക്ഷേ​പി​ച്ചാ​ൽ വ​ൻ​തു​ക ലാ​ഭ​മാ​യി ല​ഭി​ക്കു​മെ​ന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് തുടക്കത്തിൽ ചെ​റി​യൊ​രു തു​ക പി​ൻ​വ​ലി​ക്കാ​ൻ സാധിക്കുകയും ചെയ്തു. ഇതോടെ നി​ക്ഷേ​പ പ​ദ്ധ​തിയിൽ കൂടുതൽ വിശ്വാസമായി. പി​ന്നീ​ട് വ്യാ​ജ യു​എ​സ്ഡി​ടി ക്രി​പ്റ്റോ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ക്ഷേ​പം 33 കോ​ടി രൂ​പ​യി​ല​ധി​ക​മാ​യി ഉ​യ​ർ​ന്ന​താ​യി കാ​ണി​ച്ചു.


എ​ന്നാ​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​ൻ​കം ടാ​ക്സ്, റി​സ്ക് മാ​ർ​ജി​ൻ തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ പു​തി​യ തു​ക​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ത​ട്ടി​പ്പാ​ണെ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ഴേ​ക്കും 76 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​യി 21.06 കോ​ടി രൂ​പ കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് സൈ​ബ​ർ
പോ​ലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ൽ​വി​യ​യി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home