ad
Deshabhimani

print edition ഇന്ധനക്കൊള്ളയ്‌ക്ക്‌ അറുതിയില്ല

Modi Petrol Fuel Price

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 01:00 AM | 1 min read

ന്യൂഡൽഹി: ​പശ്‌ചിമേഷ്യൻ സംഘർഷങ്ങൾക്ക്‌ അയവുണ്ടായതോടെ ആഗോള ക്രൂഡോയിൽ വില ഇടിഞ്ഞിട്ടും രാജ്യത്ത്‌ പെട്രോൾ, ഡീസൽ വില കുറയ്‌ക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ. പാകിസ്ഥാനും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങൾവരെ വിലകുറച്ചിട്ടും ഇന്ത്യയിൽ കൊള്ള തുടരുകയാണ്.


അതേസമയം, സ്വകാര്യ എണ്ണക്കമ്പനിയായ നയാരാ എനർജി, പെട്രോൾ ലിറ്ററിന്‌ അഞ്ച്‌ രൂപയും ഡീസൽ ലിറ്ററിന്‌ മൂന്ന്‌ ര‍ൂപയും കുറച്ചു. രാജ്യവ്യാപകമായി നയാരാ എനർജിക്ക്‌ 7000 ഒ‍ൗട്ട്‌ലെറ്റുകളാണുള്ളത്‌.


എന്നാൽ പൊതുമേഖല എണ്ണക്കന്പനികളായ ബിപിസിഎല്ലും, ഇന്ത്യൻഓയിലും ഇന്ധനവില കുറയ്ക്കാൻ തയ്യാറല്ല.

​വാണിജ്യസിലിണ്ടറിന്‌ 
183 രൂപ കുറച്ചു

പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പലപ്പോഴായി വാണിജ്യ സിലിണ്ടറിന്‌ കൂട്ടിയ 1177രൂപയിൽനിന്ന്‌ 183 രൂപ കുറച്ചു.


ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്‌ 3,113 രൂപയായിരുന്നത്‌ 2,930 രൂപയായി. എന്നാൽ, ഗാർഹിക സിലിണ്ടറിന്‌ വില കുറയ്‌ക്കാൻ എണ്ണക്കന്പനികൾ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home