ad
Deshabhimani

കുട്ടികൾക്ക്‌ അനാവശ്യമായി 
കഫ്‌ സിറപ്പ്‌ നൽകരുതെന്ന്‌ കേന്ദ്രം ; മാർഗനിർദേശം ഉടൻ 
പുറത്തിറക്കും

Cough Syrup Banned
വെബ് ഡെസ്ക്

Published on Oct 06, 2025, 03:57 AM | 1 min read


ന്യൂഡൽഹി

മിക്ക ചുമയും സ്വയംഭേദമാകുമെന്നും കുട്ടികൾക്ക്‌ അനാവശ്യമായി കഫ്‌ സിറപ്പ്‌ നൽകരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. മരുന്നുപയോഗം യുക്തിസഹമാണെന്ന്‌ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്‌തവയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗം നിർദേശിച്ചു.


മധ്യപ്രദേശിലും രാജസ്ഥാനിലും കഫ്‌സിറപ്പ്‌ കഴിച്ച കുട്ടികൾ മരിച്ച സംഭവങ്ങളെ തുടർന്നാണ്‌ നടപടി. മരുന്നുപയോഗത്തിൽ മാതാപിതാക്കൾ, ഫാർമസിസ്റ്റുകൾ, ഡോക്‌ടർമാർ എന്നിവർക്കുള്ള മാർഗനിർദേശം ഉടൻ പുറത്തിറക്കും. എല്ലാ മരുന്ന് നിർമാതാക്കളും പുതുക്കിയ ഷെഡ്യൂൾ എമ്മിന്‌ കീഴിലുള്ള ഗുണനിലവാര ചട്ടങ്ങൾ കർശനമായി പാലിക്കണം.


അതേസമയം, മധ്യപ്രദേശിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ‘കോൾഡ്‌റിഫ്‌’ കഫ്‌സിറപ്പിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ(ഡിഇജി) അനുവദനീയമായതിൽ കൂടുതൽ അടങ്ങിയിട്ടുണ്ടെന്ന്‌ കേന്ദ്രം സ്ഥിരീകരിച്ചു.


11 കുട്ടികളുടെ മരണത്തിന്‌ കാരണമായ കഫ്‌സിറപ്പ്‌ എഴുതിനൽകിയ സർക്കാർ ഡോക്‌ടറെ മധ്യപ്രദേശ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചിന്ദ്‌വാഡയിലെ പരസിയയിലുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോ. പ്രവീൺ സോണിയാണ്‌ അറസ്റ്റിലായത്‌.


മരുന്ന്‌ ഉൽപ്പാദിപ്പിച്ച തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള കന്പനിയുടെ ലൈസൻസ്‌ റദ്ദാക്കാൻ കേന്ദ്ര മരുന്ന്‌ ഗുണനിലവാര നിയന്ത്രണ സംഘടന (സിഡിഎസ്‌സിഒ) ശുപാർശ നൽകി. 19 സാന്പിളാണ്‌ ശേഖരിച്ചത്‌. ഇതുവരെ പരിശോധിച്ച പത്തെണ്ണത്തിൽ ‘കോൾഡ്‌റിഫ്‌’ ഒഴികെ ബാക്കി എല്ലാത്തിനും ഗുണനിലവാരമുണ്ട്‌.


വിഷയത്തിൽ കേരളം സ്വീകരിച്ച നടപടികൾ ആരോഗ്യ സെക്രട്ടറി വിശദീകരിച്ചു. ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറി അമിത് അഗർവാൾ, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. രാജീവ് രഘുവംശി തുടങ്ങിയവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home