Deshabhimani

ചോദ്യപേപ്പർ ചോർന്നു: അസമിലെ പ്ലസ് വൺ പരീക്ഷകൾ റദ്ദാക്കി

exams
വെബ് ഡെസ്ക്

Published on Mar 23, 2025, 02:34 PM | 1 min read

ദിസ്പൂർ : അസമിൽ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് അസം സ്റ്റേറ്റ് ബോർഡിന്റെ പ്ലസ് വൺ പരീക്ഷകൾ റദ്ദാക്കി. മാർച്ച് 24 മുതൽ 29 വരെ 36 വിഷയങ്ങളിലായി നടക്കാനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. നിരവധിയിടങ്ങളിൽ ചോദ്യപേപ്പർ ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് പരീക്ഷ റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി റനോജ് പേ​ഗു പറഞ്ഞു. മുമ്പ് ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് മാർച്ച് 21ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ ഗണിതശാസ്ത്ര പരീക്ഷയും റദ്ദാക്കിയിരുന്നു. മാർച്ച് ആറിനാണ് പരീക്ഷകൾ ആരംഭിച്ചത്. അടുത്ത എക്സാം ഷെഡ്യൂൾ ഉടൻ അറിയിക്കുമെന്നും തിങ്കളാഴ്ച ഇത് സംബന്ധിച്ച മീറ്റിങ് നടത്തുമെന്നും അധികൃതർ അറിയിച്ചു.


​ഗണിത പരീക്ഷയുടെ പേപ്പർ ചോർന്നത് 18 സ്കൂളുകളിലാണെന്നും പരീക്ഷയ്ക്ക് തലേ ദിവസം തന്നെ സെക്യൂരിറ്റി സീൽ തകർത്താണ് ചോദ്യപേപ്പർ ചോർത്തിയതെന്നും അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് 15 പ്രൈവറ്റ് സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയതായും അസാം സ്റ്റേറ്റ് സ്കൂൾ എജ്യൂക്കേഷൻ ബോർഡ് അറിയിച്ചു.


വിഷയത്തിൽ പൊലീസിലും പരാതി നൽ‌കിയിട്ടുണ്ട്. ഈ സ്കൂളുകളിൽ 2025- 26 അധ്യയന വർഷം പ്ലസ് വൺ പ്രവേശനവും വിലക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home