ad
Deshabhimani

മണിപ്പൂരിൽ വീണ്ടും സംഘർഷം: നാ​ഗ വില്ലേജ് ​ഗാർഡ് കൊല്ലപ്പെട്ടു

mob attack

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 24, 2026, 02:17 PM | 1 min read

ഇംഫാൽ: മണിപ്പൂരിലെ ഉക്രുലിൽ നാ​ഗ വില്ലേജ് ​ഗാർഡ് അം​ഗം കൊല്ലപ്പെട്ടു. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെൻ സ്വദേശി ഹോർഷാക്മി ജമാങ് (29) ആണ് കൊല്ലപ്പെട്ടത്. കുക്കി സായുധ സേന നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപപെട്ടതെന്ന് പറയപ്പെടുന്നു. ആക്രമണത്തെ തുടർന്ന് ഉക്രുൽ ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു.


സിനകൈതൈയിൽ പട്രോളിംഗ് ഓപ്പറേഷനിടയിലാണ് സംഭവം നടന്നതെന്ന് തങ്ഖുൽ നാഗ ലോങ് (ടിഎൻഎൽ) അറിയിച്ചു. ആക്രമണത്തിനിരയായ ജമാങ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജമാങ്ങിന്റെ കുടുംബത്തെ സംഘടന അനുശോചനം അറിയിച്ചു. ഗ്രാമ പ്രതിരോധത്തിൽ ജമാങ് വലിയ പങ്കുവഹിച്ചതായും ടിഎൻഎൽ പറഞ്ഞു.


2023 മേയ് 3നാണ് മണിപ്പൂരിൽ ‌മെയ്ത്തീ-കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു വർഷം പിന്നിടുമ്പോഴും സമാധാനം പുനഃസ്ഥാപിക്കാനാകാതെ അസ്ഥിരമായ സാഹചര്യമാണ്. ഭൂരിപക്ഷമായ മെയ്ത്തീ വിഭാഗത്തെ പട്ടികവർഗ്ഗ (ST) പദവിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആദിവാസി ഗോത്ര വിഭാഗങ്ങൾ (കുക്കി) നടത്തിയ മാർച്ചാണ് കലാപത്തിന് തുടക്കമിട്ടത്. കലാപത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും, 60,000-ത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home