Deshabhimani

അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു

abhijeet dipke

അഭിജിത് ദീപ്കെ വിമാനത്തിനുള്ളിൽവെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ

വെബ് ഡെസ്ക്

Published on Oct 10, 2026, 04:12 PM | 1 min read

മുംബൈ: സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കരറാവു (85) അന്തരിച്ചു. അഭിജിതിന്റെ പിതാവ് ഭഗവാൻ ദിപ്കെയുടെ അമ്മയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലെ വസതിയിലാണ് മരണം.


മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടതുപക്ഷസംഘടനകളും സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് അഭിജിത് നിലവിൽ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലാണ്. അഭിജിത് ഡൽഹിയിൽ ഇറങ്ങുംമുൻപേ വിമാനത്തിനുള്ളിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്കയെയും അഭിജിതിനൊപ്പം കസ്റ്റഡിയിലെടുത്തു.


മുത്തശ്ശിയുടെ മരണവിവരം അഭിജിതിനെ പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home