ad
Deshabhimani

ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേട്: വിദ്യാർഥി സമരത്തെ പിന്തുണച്ച് സിജെപി

ABHIJEET DIPKE CJP
വെബ് ഡെസ്ക്

Published on Aug 05, 2026, 06:11 PM | 1 min read

കൊൽക്കത്ത: ജന്തർ മന്തറിലെ പ്രക്ഷോഭം ജാർഖണ്ഡിലേക്ക് പടരുമെന്ന് സിജെപി സ്ഥാപകൻ അഭജീത്ത് ദീപ്കെ. അഭിജീത് ദീപ്കെയുടെ വസതിയിൽ ചേർന്ന യോ​ഗത്തിന് പിന്നാലെയാണ് ജെപിഎസ്‌സി, ജെഎസ്എസ്‌സി റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് സിജെപി പിന്തുണ അറിയിച്ചത്. സമരത്തിൽ സിജെപിയും പങ്കെടുക്കും.


ജൂലൈ 29 മുതൽ റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ നൂറുകണക്കിന് വിദ്യാർഥികളാണ് അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തുടരുകയാണ്. ജെപിഎസ്‌സിയും ജെഎസ്എസ്‌സിയും നടത്തിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ സിഐഡി അന്വേഷണത്തിലൂടെ വെള്ളപൂശാനാണ് ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്നാണ് സമരക്കാരുടെ ആരോപണം.


മുമ്പ് ജെഎസ്എസ്‌സി–സിജിഎൽ ചോദ്യപ്പേപ്പർ ചോർച്ച അന്വേഷിച്ച സിഐഡി തന്നെ 150 ചോദ്യങ്ങളിൽ 135 എണ്ണത്തിന്റെ ഉത്തരങ്ങൾ ചോർന്നതായും 120 ചോദ്യങ്ങൾ പരീക്ഷാപേപ്പറുമായി കൃത്യമായി പൊരുത്തപ്പെട്ടതായും കണ്ടെത്തിയിരുന്നുവെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സ്വതന്ത്ര അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.


അതേസമയം, മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സിജെപിയുടെ ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. രണ്ട് ദിവസമായാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home