ഇന്ത്യ സഖ്യനേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്; സുപ്രീം കോടതിയിലേക്ക് നാളെ പ്രതിഷേധ മാർച്ച്

ന്യൂഡൽഹി : ഇന്ത്യ സഖ്യനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്ഐആർ) പിൻവലിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ സഖ്യനേതാക്കൾ സമർപ്പിക്കാനിരുന്ന നിവേദനം നേരിട്ട് സ്വീകരിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്കാണ് അനുമതി നിഷേധിച്ചത്. വിഷയങ്ങൾ നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ കോടതിയിൽ കോടതിയിൽ ഔദ്യോഗികമായി ഹർജി സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
ഇന്ത്യ കൂട്ടായ്‌മയുടെ സുപ്രീംകോടതി മാർച്ച് നാളെ
ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ കൂട്ടായ്‌മ സുപ്രീംകോടതിയിലേയ്‌ക്ക് തിങ്കളാഴ്‌ച മാർച്ച് നടത്തും. പ്രതിപക്ഷ പാർടി പ്രവർത്തകരും നേതാക്കളും പൗരവകാശ പ്രവർത്തകരും അണിനിരക്കുന്ന പടുകൂറ്റൻ മാർച്ചാണ് പകൽ പന്ത്രണ്ടിന് നിശ്ചയിച്ചിരിക്കുന്നത്. വോട്ടർപട്ടിക പരിഷ്കരണം പിൻവലിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.








0 comments