ad
Deshabhimani

ഇൻഡി​ഗോ പ്രതിസന്ധി; ശൈത്യ കാല സർവീസുകളിൽ കുറവുവരുത്തണമെന്ന് നിർദേശം

Indigo.jpg
വെബ് ഡെസ്ക്

Published on Dec 09, 2025, 09:57 PM | 1 min read

ന്യൂഡൽഹി : രാജ്യവ്യാപകമായി പ്രതിസന്ധി നേരിട്ടതിനുപിന്നാലെ ഇൻഡിഗോയുടെ ശൈത്യ കാല സർവീസുകളിൽ പത്ത് ശതമാനം കുറവ്‌ വരുത്തണമെന്ന്‌ ഡിജസിഎ കമ്പനിക്ക്‌ നിർദേശം നൽകി. ബുധനാഴ്‌ച പുതിയ ഷെഡ്യൂൾ സമർപ്പിക്കണമെന്നും ഇൻഡിഗോയോട്‌ ഡിജിസിഎ നിർദേശിച്ചു. എയർലൈനിന്റെ പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിനും റദ്ദാക്കലുകൾ കുറയ്ക്കുന്നതിനും 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണമെന്ന് നിർദേശിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി അറിയിച്ചിരുന്നു.


2025-26 ലെ ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി, എയർലൈൻ പ്രതിദിനം 2,200-ലധികം വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ 15,014, (ദിനേന 2,145) ആഭ്യന്തര സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇതിൽ 10ശതമാനം വെട്ടിക്കുറക്കുന്നത് ദിവസം 214ഉം, ആഴ്ചയിൽ 1500ഉം സർവീസുകളുടെ കുറവുണ്ടാക്കിയേക്കും.


കാര്യങ്ങൾ പൂർണ സ്ഥിതിയിലായി വരികയാണെന്ന്‌ ഇൻഡി​ഗോ സിഇഒ പീറ്റർ എൽബേഴ്‌സ്‌ പറഞ്ഞു. ഇൻഡിഗോ നെറ്റ്‌വർക്കിന്റെയും വിമാന സർവീസുകളുടെയും പുനസ്ഥാപനം യുദ്ധകാലടിസ്ഥാനത്തിൽ നടന്നുവരികയാണ്. തിങ്കളാഴ്‌ച 1,800ൽ അധികം സർവീസുകൾ ഇൻഡിഗോ നടത്തി. ആകെയുള്ള 138 സ്ഥലങ്ങളിലേക്കുമുള്ള സർവീസുകൾ പുനരാരംഭിക്കാൻ ചെവ്വാഴ്‌ചയോടെ സാധിച്ചവെന്നും സിഇഒ പറയുന്നു.


ആകെ 2,300ൽ അധികം സർവീസുകളുള്ള ഇൻഡിഗോയുടെ 1,800ൽ അധികം സർവീസുകൾ മാത്രമാണ്‌ തിങ്കളാഴ്‌ച പ്രവർത്തിച്ചത്. 400ൽ അധികം സർവീസുകളാണ്‌ ചൊവ്വാഴ്‌ച മാത്രം റദ്ദാക്കിയത്‌. ഡൽഹി, ബംഗളൂരു വിമാനത്താവളങ്ങളിലാണ്‌ കൂടുതൽ റദ്ദാക്കലുകളുണ്ടായത്‌. ഡൽഹിയിൽ 152ഉം ബംഗളൂരുവിൽ 121ഉം വിമാനങ്ങൾ റദ്ദാക്കി. മൂന്ന്‌ പുറപ്പെടലുകളുൾപ്പെടെ തിരുവനന്തപുരത്ത്‌ നാല്‌ സർവീസുകൾ റദ്ദാക്കി.

പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളൊന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകാഞ്ഞതോടെ പാർലമെന്റിലും സർക്കാരിനെതിരെയുള്ള വിമർശനം ശക്തമായി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ കൃത്യമായ വിശദീകരണം നൽകാൻ കേന്ദ്ര വ്യേമയാന മന്ത്രി റാം മോഹൻ നായിഡുവിന്‌ കഴിഞ്ഞില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home