print edition വിഎസ്‍പി സ്വകാര്യവൽക്കരണം ചെറുക്കും: സിഐടിയു

ആനത്തലവട്ടം ആനന്ദന്‍ നഗര്‍: വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് (വിഎസ്‍പി) സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സിഐടിയു അഖിലേന്ത്യ സമ്മേളനം ശക്തമായി അപലപിച്ചു. രാജ്യവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നീക്കത്തെ സർവശക്തിയോടെ ചെറുക്കാൻ സമ്മേളനം തീരുമാനിച്ചു.
ആധുനിക സൗകര്യങ്ങളോടെ പ്രകൃതിദത്ത തീരത്ത് 22,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്ലാന്റിനെ തന്ത്രപ്രധാന പൊതുമേഖലാ ആസ്തിയായാണ് വിഭാവനം ചെയ്തത്. അടിസ്ഥാന സൗകര്യം, പ്രതിരോധം, കപ്പൽനിർമ്മാണം, റെയിൽവേ, ഊർജം, ഉൽപ്പാദനം എന്നീ മേഖലകളിൽ നിർണായകമായ ഇന്ത്യയുടെ എട്ട് പ്രധാന വ്യവസായങ്ങളിൽ ഒന്നാണ് സ്റ്റീൽ. അന്താരാഷ്ട്ര ഷിപ്പിങ് റൂട്ടുകളോട് ചേർന്ന് കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് തന്ത്രപരവും സാമ്പത്തികവുമായ മൂല്യമുണ്ട്.
വിഎസ്‍പി ദുർബലപ്പെടുത്താനും സ്വകാര്യവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ സിഐടിയു നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകൾ ഈ നീക്കങ്ങളെ നിരന്തര പ്രക്ഷോഭത്തിലൂടെ ചെറുത്തു. പൊതുമേഖലാ സ്ഥാപനങ്ങൾ കാര്യക്ഷമമല്ലെന്ന അവകാശവാദങ്ങൾക്ക് വിരുദ്ധമായി വിഎസ്‍പി ലാഭം നേടുകയും 2004ഓടെ എല്ലാ വായ്‍പകളും തിരിച്ചടയ്ക്കുകയും ചെയ്തു. വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നികുതിയായും ലാഭവിഹിതമായും 2025 മാർച്ച് വരെ കേന്ദ്ര-സംസ്ഥാന ഖജനാവിലേക്ക് 57789 കോടി രൂപ സംഭാവന ചെയ്തു.










0 comments