കുട്ടിക്കടത്ത് : ഡൽഹിയിൽ സ്ഥിതി ഗുരുതരമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കുട്ടികളെ തട്ടിയെടുക്കുന്ന റാക്കറ്റിനcെതിരെ നടപടി ശക്തമാക്കാൻ ഡൽഹി പൊലീസിന് സുപ്രീംകോടതി നിർദേശം. ഡൽഹിയിലെ സ്ഥിതി വഷളായെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻഎന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
യുപിയിലെ കുട്ടിക്കടത്തിൽ ഏപ്രിൽ 15ന് പ്രതികളുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അന്നേദിവസം നവജാത ശിശുക്കളെ ഡൽഹിയിൽ തട്ടിക്കൊണ്ടുപോകുന്നുവെന്ന പത്രവാർത്തയിൽ സ്വയം കേസെടുത്ത കോടതി പൊലീസിന് നോട്ടീസയച്ചിരുന്നു. മുഖ്യആസൂത്രക പൂജയെ ഉടൻ അറസ്‌റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു.









0 comments