ad
Deshabhimani

മഹാരാഷ്ട്രയിൽ കെമിക്കൽ ടാങ്കർ 250 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

chemical tanker accident
വെബ് ഡെസ്ക്

Published on Sep 19, 2026, 04:28 PM | 1 min read

മുംബൈ : മഹാരാഷ്ട്രയിൽ രാസവസ്തുക്കളുമായി പോയ ടാങ്കർ നിയന്ത്രണം വിട്ട് 250 അടി താഴ്ചയിലേക്ക് മറിഞ്ഞു. രത്നഗിരി ജില്ലയിൽ മുംബൈ–ഗോവ ദേശീയപാതയിലെ ഭോസ്തെ ഘാട്ടിന് സമീപമാണ് അപകടം. ഗോവയിൽ നിന്ന് വരികയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചതായാണ് പ്രാഥമിക വിവരം. രാസവസ്തുക്കളടങ്ങിയ ടാങ്കറായതിനാൽ ഉടൻ തന്നെ പ്രദേശത്ത് ​ഗതാ​ഗത നിയന്ത്രണം ഏർ‌പ്പെടുത്തി. വീഴ്ചയുടെ ആഘാതത്തിൽ ടാങ്കറിലെ പ്രധാന കെമിക്കൽ ടാങ്ക് വാഹനത്തിൽ നിന്നും വേർപെട്ട് ദൂരേക്ക് തെറിച്ചു.


അപകടത്തിൽ ആർക്കും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല. ടാങ്കറിൽ എത്ര പേരുണ്ടായിരുന്നുവെന്നും ഏത് രാസവസ്തുവാണ് ഉണ്ടായിരുന്നതെന്നും ചോർച്ച ഉണ്ടായോയെന്നും വ്യക്തമല്ല. NH-66ന്റെ ഭാഗമായ ഭോസ്തെ മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലമാണെന്ന് രത്നഗിരി ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുമ്പ് വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് ക്ഷാപ്രവർത്തനം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home