ad
Deshabhimani

ഒരു കിലോ ചരസുമായി തിഹാർ ജയിൽ പരിസരത്ത് സഹോദരങ്ങൾ അറസ്റ്റിൽ

kannabi
വെബ് ഡെസ്ക്

Published on Dec 20, 2025, 05:21 PM | 1 min read

ന്യൂഡൽഹി: ഒരു കിലോയിൽ അധികം വരുന്ന ചരസും വീര്യം വർധിപ്പിച്ച കഞ്ചാവിന്റെ വകഭേദങ്ങളുമായി രണ്ട് യുവാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതു.


പടിഞ്ഞാറൻ ഡൽഹിയിലെ ഹരി നഗറിൽ താമസിക്കുന്ന റിതാൻഷു ഗുണ്ട് (25), ഇളയ സഹോദരൻ റിഥം ഗുണ്ട് (20) എന്നിവരാണ് പിടിയിലായത്. ഡിസംബർ 17 ന് ജനക്പുരിയിലെ തിഹാർ ജയിൽ റോഡിൽ കാറിൽ മയക്കുമരുന്നുമായി പോവുകയായിരുന്നു ഇരുവരും.


ഇവിരിൽ നിന്നും 1.068 ചരസും കൂടാതെ ഉയർന്ന ലഹരിക്കായി ഉപയോഗിക്കുന്ന ടിഎച്ച്സി, ഒജി എന്നിവയും പിടിച്ചെടുത്തു. ഒ ജി എന്നാൽ ശക്തമായ ഫലങ്ങൾക്ക് പേരുകേട്ട ഒരു കഞ്ചാവ് ഇനമാണ്. ടെട്രാഹൈഡ്രോകണ്ണാബിനോൾ കഞ്ചാവിലെ പ്രാഥമിക സൈക്കോ ആക്റ്റീവ് സംയുക്തം വേർതിരിച്ച് ശക്തിപ്പെടുത്തുന്നതാണ്.


പ്രദേശത്തെ മയക്കുമരുന്ന് വിൽപ്പനക്കാരുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, തിഹാർ ജയിൽ റോഡിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇവരോട് കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പോലീസ് അവരെ പിന്തുടർന്ന് കീഴടക്കിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.


വാഹന പരിശോധനയ്ക്കിടെ പോലീസ് 1.068 കിലോഗ്രാം ചരസ്, 98 ഗ്രാം THC, 174 ഗ്രാം OG എന്നിവ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.


കള്ളക്കടത്ത് വസ്തുക്കൾ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. എൻ‌ഡി‌പി‌എസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.


റിതാൻഷു ബിരുദധാരിയാണ്. മുമ്പ് പിതാവിനെ ഹെവി വെഹിക്കിൾ സ്പെയർ പാർട്സ് ബിസിനസിൽ സഹായിച്ചിരുന്നു. ഹരിനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിൽ ഇയാൾ ഉൾപ്പെട്ടിരുന്നു, ഹരിയാനയിലെ സോഹ്നയിൽ രണ്ടാം വർഷ കോളേജ് വിദ്യാർത്ഥിയായ സഹോദരൻ റിഥവും ഇതിൽ ഉൾപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.


എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ വശീകരിക്കപ്പെട്ടാണ് രണ്ട് സഹോദരന്മാരും മയക്കുമരുന്ന് കടത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home