ad
Deshabhimani

വിവാഹത്തെ എതിർത്തു; പൊലീസ് ഉദ്യോ​ഗസ്ഥനെ 18കാരനായ മകൻ വെടിവച്ചു കൊന്നു

Gun

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 26, 2026, 04:36 PM | 1 min read

ചണ്ഡീ​ഗഡ് : വിവാഹത്തെ എതിർത്തതിന്റെ പേരിൽ ചണ്ഡീ​ഗഡിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ 18കാരനായ മകൻ വെടിവച്ചു കൊന്നു. ചണ്ഡീഗഢ് പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്ന നിതിൻ സിങ്ങാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ നിതിന്റെ മകൻ അർമാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


വെള്ളിയാഴ്ചയാണ് സംഭവം. സെക്ടർ 22ലുള്ള ഔദ്യോ​ഗിക വസതിയിൽ വച്ചാണ് നിതിൻ വെടിയേറ്റ് മരിക്കുന്നത്. തന്റെ കാമുകിയുമായുള്ള വിവാഹം ഉടൻ നടത്തിത്തരണമെന്നാവശ്യപ്പെട്ട് അർമാൻ മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയതായാണ് വിവരം. എന്നാൽ 21 വയസ് പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്.


കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും മാതാപിതാക്കൾ നിരസിച്ചിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും നൽകില്ലെന്ന് നിതിൻ പറഞ്ഞു. ഇതോടെ അർമാൻ പിതാവിനെ വെടിവയ്ക്കുകയായിരുന്നു. നിതിനെ വെടിവച്ച ശേഷം അർമാൻ മാതാവിനെയും ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. മാതാവ് രക്ഷപ്പെട്ട് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.


എന്നാൽ പുറത്തുനിന്ന് ആരോ വീട്ടിൽ കയറി പിതാവിനെ വെടിവച്ചതാണെന്ന് വരുത്തിത്തീർക്കാനും അർമാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് വെടിവയ്ക്കാനുപയോ​ഗിച്ചതെന്നു കരുതുന്ന നാടൻ തോക്ക് കണ്ടെത്തി.


ഈ വർഷം ആദ്യം രണ്ട് സഹോദരങ്ങൾ മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ അർമാൻ പ്രതിയായിരുന്നുവെന്നും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയതെന്നും പൊലീസ് പറയുന്നു. സുഹൃത്തിന്റെ മഹീന്ദ്ര ഥാർ ഓടിക്കുന്നതിനിടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന സഹോദരങ്ങളെ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അർമാനെ മുമ്പ് അറസ്റ്റ് ചെയ്തത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home