ad
Deshabhimani

മദ്യഷോപ്പിൽ കയറിയ കുരങ്ങൻ ജീവനക്കാരനെ ആക്രമിച്ച് കുപ്പി കൈക്കലാക്കി; ഫിറ്റായി ഷോപ്പിനകത്ത് ഓഫ്- വീഡിയോ

വെബ് ഡെസ്ക്

Published on Sep 26, 2026, 04:37 PM | 1 min read| Watch Time : 15s

റാഞ്ചി: പട്ടാപ്പകൽ മദ്യ വില്പന ശാലയിൽ കയറിയ കുരങ്ങൻ ജീവനക്കാരെ ഭയപ്പെടുത്തി മദ്യം കവര്‍ന്നു. അരക്കുപ്പി അകത്താക്കിയതോടെ കിറുങ്ങി വീണു. ജാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള ഒര്‍മാഞ്ചി ബ്ലോക് ചൗക്കിലെ മദ്യശാലയിലാണ് സംഭവം. വൈകുന്നേരം ഏഴ് മണിയോടെയാണ് പെൺകുരങ്ങ് മദ്യശാലയിൽ കയറിപ്പറ്റിയത്.


കുരങ്ങിനെ പുറത്താക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. മദ്യം എടുക്കാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരന്‍ രാമാശങ്കർ തിവാരിയെ പല്ലം നഖവും ഉപയോഗിച്ച് ആക്രമിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ജീവനക്കാര്‍ ഓടി പുറത്തേക്ക് മാറി.


ഓറഞ്ച് രുചിയുള്ള വോഡ്കയുടെ കുപ്പി കൈക്കലാക്കിയ കുരങ്ങൻ അടപ്പ് കടിച്ച് പൊട്ടിച്ചു. ഹാഫ് ബോട്ടിൽ മുഴുവൻ അകത്താക്കി. അല്പ സമയത്തനകം മദ്യം നിറച്ച കാര്‍ഡ് ബോര്‍ഡ് പെട്ടികൾക്ക് മുകളിൽ തന്നെ കുഴഞ്ഞു വീണു. ഇതോടെ ജീവനക്കാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. കുരങ്ങ് ഓഫായതോടെ വില്പന പുനസ്ഥാപിച്ചു.


ബിര്‍സാ സുവോളജി പാര്‍ക്കിലെ വനംവകുപ്പ് റെസ്ക്യൂ ടീം വാഹനവുമായി സ്ഥലത്തെത്തി. കുരങ്ങ് ഗര്‍ഭിണിയാണെന്നും മനസിലാക്കി. സുരക്ഷിതമായി കൂട്ടിലാക്കി. താത്കാലികമായി തൊട്ടടുത്ത മൃഗശാലയിലേക്ക് മാറ്റി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home