ഐഎഫ്എഫ്കെ
ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര നടപടി നവ ഫാസിസത്തിന്റെ പുതിയ ഉദാഹരണം: എം എ ബേബി

ന്യൂഡൽഹി: ഐഎഫ്എഫ്കെയിൽ പലസ്തീൻ പാക്കേജുൾപ്പെടെയുള്ള സിനിമകൾക്ക് പ്രദർശനനാനുമതി നിഷേധിച്ച കേന്ദ്ര നടപടി നവ-ഫാസിസ്റ്റ് പ്രവണതകളുടെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കേരള സർക്കാർ സംഘടിപ്പിക്കുന്ന ഐഎഫ്എഫ്കെയെ തടസ്സപ്പെടുത്താനുള്ള മോദി, ഷാ, മോഹൻ ഭാഗവത് തുങ്ങിയവരുടെ കീഴിലുള്ള തീവ്ര സ്വേച്ഛാധിപത്യ ഭരണകൂടം ശ്രമിക്കുന്നു. കലാകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ പൗരന്മാരും ഈ അപമാനകരമായ നീക്കത്തിനെതിരെ ശബ്ദമുയർത്തണമെന്നും എം എ ബേബി പ്രസ്താവനയിൽ അറിയിച്ചു.
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പിൽ 19 സിനിമകൾക്കാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്. സെർജി ഐസൻസ്റ്റീന്റെ 100 വർഷം പഴക്കമുള്ള ക്ലാസിക് ബാറ്റിൽഷിപ്പ് പൊട്ടെംകിൻ, ഗാസയിലെ പലസ്തീനികളുടെ ദുരവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. പേരിൽ മാത്രം 'ബീഫ്' എന്നുള്ളതുകൊണ്ട് ആ സിനിമയ്ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.










0 comments