ad
Deshabhimani

12–ാം ക്ലാസ്‌പുനർമൂല്യനിർണയം; 24വരെ അപേക്ഷ നല്‍കാമെന്ന് സിബിഎസ്ഇ

CBSE
avatar
സ്വന്തം ലേഖകൻ

Published on May 23, 2026, 06:32 AM | 1 min read

ന്യൂഡൽഹി : സിബിഎസ്‌ഇ 12–ാം ക്ലാസ്‌ പരീക്ഷ പുനർമൂല്യനിർണയ പോർട്ടൽ വിദ്യാർഥികളെ വലച്ചതോടെ അപേക്ഷിക്കാനുള്ള സമയം ഒരു ദിവസംകൂടി നീട്ടി. അപേക്ഷിക്കാനുള്ള സമയം ഞായറാഴ്‌ചവരെ നീട്ടിയെന്ന്‌ സിബിഎസ്‌ഇ അറിയിച്ചു. പുനർമൂ‍ല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാൻ തുറന്ന രണ്ട്‌ വെബ്‌സൈറ്റുകള്‍ താളംതെറ്റിയിരുന്നു. സൈറ്റ്‌ പ്രവർത്തനക്ഷമമാക്കിയതായി സിബിഎസ്‌ഇ അറിയിച്ചു.


പുനർമ‍ൂല്യനിർണ അപേക്ഷയുടെ ആദ്യഘട്ടം ഉത്തരക്കടലാസിന്റെ പകർപ്പുകൾ വെബ്‌സൈറ്റ്‌ വഴി അപേക്ഷിച്ച്‌ വാങ്ങണം. ഇതിനായി ചൊവ്വാഴ്‌ച തുറന്ന വെബ്‌സൈറ്റ്‌ ആദ്യദിനം തന്നെ തകരാറിലായി. അടുത്ത ദിവസം പുതിയ സൈറ്റ്‌ സജ്ജമാക്കിയെങ്കിലും അതും നിലച്ചു. ചില വിദ്യാർഥികൾ പണമടച്ചെങ്കിലും അപേക്ഷ സമർപ്പിക്കാനായില്ല. രണ്ടാം ഘട്ടത്തിൽ മാർക്ക് പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമാണ്‌ അപേക്ഷിക്കേണ്ടത്‌. 26 മുതൽ 29 വരെയാണ്‌ ഇതിനുള്ള സമയം.


സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്‌ ഫലം വന്നതുമുതൽ വിദ്യാർഥികളും അധ്യാപകരും ബോർഡിനെതിരെ വിമർശമുന്നയിക്കുന്നുണ്ട്‌. വിജയശതമാനവും വിദ്യാർഥികളുടെ മാർക്കും കുറയാൻ കാരണം മൂ‍ല്യനിർണയത്തിനായി ഓൺസ്‌ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനം ഉപയോഗിച്ചതിനാലാണെന്ന പരാതി വ്യാപകമാണ്. മാർക്ക്‌ കുറഞ്ഞ സാഹചര്യത്തിൽ കൂ‍ടുതൽ വിദ്യാർഥികൾ പുനർ മൂല്യനിർണയത്തിനായി അപേക്ഷിച്ചു. വിമർശം രൂക്ഷമായതോടെ, ഉത്തരക്കടലാസിന്റെ പകർപ്പ്‌ കിട്ടാനും മാർക്ക് പുനഃപരിശോധനയ്‌ക്കുമുള്ള ഫീസ്‌ 100 രൂപയാക്കി കുറച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home