print edition ബിൽ ഭരണഘടനാവിരുദ്ധം; അമിത് ഷായ്‌ക്ക് കത്തയച്ച് സിബിസിഐ

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിയ എഫ്‌സിആർഎ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും പാർലമെന്റിന്റെ സ്ഥിരം സമിതിക്ക് വിടണമെന്നുമാവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ).
ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പുമായ അനിൽ കൂട്ടോ നിവേദനം നൽകി.
ബിൽ സ്ഥിരം സമിതിക്ക് വിടാൻ പാർലമെന്റിൽ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് എംപിമാർക്കും സിബിസിഐ കത്തുനൽകി.
ലൈസൻസ് കാലഹരണപ്പെട്ടാൽ ആസ്‌തികൾ ഒരു അതോറിറ്റിയിൽ നിക്ഷ്‌പിതമാക്കുന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്. എഫ്‌സിആർഎ വകുപ്പ് പിശകുകൾ കണ്ടെത്തിയാൽ സ്ഥാപനങ്ങളെ അറിയിക്കാത്തതിനാൽ മറുപടി നൽകാനുമാകുന്നില്ല.
മതസ്വാതന്ത്ര്യം, സ്വത്തുക്കളിൽ സ്വയംഭരണം എന്നിവ ഉറപ്പാക്കുന്ന 25, 26 അനുച്ഛേദങ്ങളിൽ ആഘാതമേൽപ്പിക്കുന്നതിന് പുറമേ സ്ഥാപനങ്ങളിൽ അനാവശ്യ ഇടപെടലുകൾക്കും വഴിയൊരുക്കും. ട്രസ്‌റ്റികൾ അടക്കമുള്ളവരെ ഉത്തരവാദികളാക്കുന്ന വ്യവസ്ഥ കുറ്റം തെളിയിക്കപ്പെടാതെ കുറ്റക്കാരാക്കുന്നുവെന്ന ധ്വനിജനിപ്പിക്കുന്നു.
ആദിവാസികൾ അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കായി നടത്തുന്ന നിസ്വാർഥ സേവനങ്ങളെയും ബിൽ ബാധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.










0 comments