പഞ്ചാബിൽ ബസ് മറിഞ്ഞ് എട്ട് മരണം; 30ലധികം പേർക്ക് പരിക്ക്

ഛണ്ഡീഗഡ്: പഞ്ചാബിൽ മിനി ബസ് മറിഞ്ഞ് എട്ട് മരണം. ഹൊഷിയാപുർ ജില്ലയിലെ ദസുയ–ഹാജിപുർ റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ 30ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മരിച്ചവരുടെ പേരുവിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ അടിയന്തര ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദസുയ–ഹാജിപുർ റോഡിൽ രാവിലൈ 9.30നും 10 മണിക്കും ഇടയിലാണ് അപകടമുണ്ടായത്. എതിരെ വരുന്ന വാഹനത്തിലിടിച്ച് സ്‌പീഡിൽ വരികയായിരുന്ന ബസ് അപകടത്തിൽപ്പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്‌സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. എതിരെ വരുന്ന വാഹനത്തിലിടിച്ച ബസ് മറിഞ്ഞ് മീറ്ററുകളോളം നീങ്ങിയെന്നും റിപ്പോർട്ടുണ്ട്.
സമീപവാസികളാണ് ആദ്യം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. അമൃത്‌സറിലെ ആശുപത്രിയിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസ് മരിച്ചവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
ദീർഘവും ബുദ്ധിമുട്ടേറിയതുമായ രക്ഷാപ്രവർത്തനമാണ് അപകടസ്ഥലത്ത് നടന്നത്. ജെസിബികൾ എത്തിയാണ് അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരെ ഉൾപ്പെടെ പുറത്തെടുത്തത്. ബസിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ബസിലെ യാത്രക്കാർ ഉണ്ടായിരുന്നതും.– പൊലീസ് ഇന്ത്യൻ എക്‌സപ്രസിനോട് പറഞ്ഞു.








0 comments