ad
Deshabhimani

print edition ലഖ്‌ന‍ൗവിലെ കെട്ടിടം പ്രവർത്തിച്ചത്‌ നിയമം ലംഘിച്ച്‌; യുപി സർക്കാരിനെതിരെ ജനരോഷം

lucknow fire accident
വെബ് ഡെസ്ക്

Published on Jun 24, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖ്‌ന‍ൗ അലിഗഞ്ചിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ യോഗി ആദിത്യനാഥ്‌ സർക്കാരിനെതിരെ ജനരോഷം. അപകടസാധ്യത കണക്കിലെടുത്ത്‌ കെട്ടിടം പൊളിച്ചുനീക്കാനുള്ള ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തതതാണ്‌ വൻ ദുരന്തത്തിലേക്ക്‌ നയിച്ചത്‌. സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച്‌ വർഷങ്ങളായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ താമസത്തിനുമാത്രമാണ്‌ മുമ്പ്‌ അനുമതി നൽകിയത്‌. എന്നാൽ വാണിജ്യ സ്ഥാപനങ്ങളാണ്‌ പ്രവർത്തിച്ചത്‌. സുരക്ഷാമാനദണ്ഡങ്ങൾ അതിനനുസരിച്ച്‌ നവീകരിച്ചതുമില്ല.


ഒരുചെറിയ തീപിടിത്തം പോലും വലുതാക്കാനുള്ള കാരണം കെട്ടിടത്തിലുണ്ടായിരുന്നു. കൃത്യമായ വായുസഞ്ചാരമില്ലാത്തതും തിരിച്ചടിയായി. ലഖ്‌ന‍ൗവിലെ മുനിസിപ്പൽ കോർപറേഷനുൾപ്പെടെ ബിജെപിയാണ്‌ ഭരിക്കുന്നത്‌. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ചെയ്ത്‌ തടിയൂരാനാണ്‌ ശ്രമം. വിവിധ വകുപ്പുകളിലെ നാല്‌ ഉദ്യോഗസ്ഥരെയാണ്‌ സസ്‌പെൻഡ്‌ ചെയ്തത്‌. നാല്‌ കെട്ടിട ഉടമകളേയും അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home