ജിഡിപി വളർച്ച നിരക്ക് താഴേയ്ക്ക്; 6.4 ശതമാനമെന്ന് സാമ്പത്തിക സര്‍വേ

ന്യൂഡൽഹി: നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തികസർവേ. കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍വെച്ച സാമ്പത്തികസർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തികവർഷം 8.2 ശതമാനമായിരുന്നു ജിഡിപി വളർച്ച. രണ്ടാം പാദത്തിലെ (ജൂലൈ–സെപ്റ്റംബർ) വളർച്ച നിരക്കിൽ കനത്ത ഇടിവ് നേരിട്ടിരുന്നു.
കേന്ദ്ര സാമ്പത്തികനയങ്ങളുടെ പരാജയംകൂടിയാണ് കണക്കിലൂടെ വ്യക്തമാകുന്നത്. രാജ്യത്തെ വായ്പ, പലിശനിരക്കുകൾ ഉയർന്നുനിൽക്കുന്നതും സാമ്പത്തിക ഉത്തേജന പാക്കേജുകളും പൊതു മൂലധന ചെലവുകളും കുറച്ചതുമാണ് വളർച്ചയെ ബാധിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുസാമ്പത്തികവർഷം 6.4 ശതമാനമായി കുറയുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) വിലയിരുത്തിയിരുന്നു. കാർഷിക മേഖലയിലെ താരതമ്യേന മെച്ചപ്പെട്ട വളർച്ചാനിരക്കാണ് ജിഡിപി വളർച്ചയിലെ ഇടിവിന് തടയിട്ടത്. അതാകട്ടെ, സർക്കാരിന്റെ നയംമൂലമുള്ള നേട്ടമല്ല, മെച്ചപ്പെട്ട കാലാവസ്ഥയുടെ സമ്മാനമാണ്. കാർഷിക മേഖലയിലെ വളർച്ച 1.4 ശതമാനത്തിൽനിന്ന് 3.8 ശതമാനമായി ഉയരുമെന്നാണ് എൻഎസ്ഒ പറയുന്നത്.










0 comments