ad
Deshabhimani

72 ഭീകര ലോഞ്ച്പാഡുകൾ പാകിസ്ഥാൻ മാറ്റിസ്ഥാപിച്ചെന്ന് ബിഎസ്എഫ്

VIKRAM SHASHANK

ജമ്മുവിൽ ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്ന ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ്. (ANI)

വെബ് ഡെസ്ക്

Published on Nov 30, 2025, 09:25 AM | 1 min read

ശ്രീന​ഗർ: ഓപ്പറേഷൻ സിന്ദൂറിനുശേഷം 72 ഭീകര ലോഞ്ച്പാഡുകൾ പാകിസ്ഥാൻ മാറ്റിസ്ഥാപിച്ചതായി ബിഎസ്എഫ്. ഇവ ഇന്ത്യൻ അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലേക്ക് മാറ്റി. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾക്ക് തയാറാണെന്നും മെയ് 7 മുതൽ 10 വരെ നാല് ദിവസത്തെ ഏറ്റുമുട്ടലുകൾക്ക് ശേഷം സൈനിക നടപടി നിർത്തിവച്ചതിനെ ബഹുമാനിക്കുന്നുവെന്നും ബിഎസ്എഫ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.


ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിയിലെ നിരവധി ഭീകര ലോഞ്ച്പാഡുകൾ ബിഎസ്എഫ് നശിപ്പിച്ചിരുന്നു. അതിനുശേഷം പാകിസ്ഥാൻ അത്തരം എല്ലാ സൗകര്യങ്ങളും ഉൾപ്രദേശങ്ങളിലേക്ക് മാറ്റി. അതിർത്തി കൃത്യമല്ലാത്ത സിയാൽകോട്ടിലെയും സഫർവാളിലെയും ഉൾപ്രദേശങ്ങളിൽ ഏകദേശം 12 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നുണ്ട്. അതുപോലെ‌ അതിർത്തിയിൽ നിന്ന് അകലെയുള്ള മറ്റ് പ്രദേശങ്ങളിൽ 60 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നതായും ബിഎസ്എഫ് ഡിഐജി വിക്രം കുൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന കൂട്ടക്കൊലയിൽ 26 പേരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇന്ത്യ പാകിസ്ഥാൻ ഭീകരർക്ക് നൽകിയ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. അതിൽ ഉൾപ്പെടെ 2025ലെ സേനകളുടെ നേട്ടങ്ങൾ അറിയിക്കുന്നതിനായി കുൻവർ, ജമ്മു ഫ്രോണ്ടിയർ ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ്, ഡിഐജി കുൽവന്ത് റായ് ശർമ്മ എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home