ad
Deshabhimani

print edition അമേരിക്കയുടെ ‘കൽപ്പന’ കിട്ടി: റഷ്യൻ ക്രൂഡോയിൽ വാങ്ങാം; റിഫൈനറികൾക്ക്‌ സർക്കാർ നിർദേശം

crudeoil
avatar
സ്വന്തം ലേഖകൻ

Published on Mar 07, 2026, 12:00 AM | 1 min read

ന്യൂഡൽഹി: അമേരിക്കയുടെ ‘കൽപ്പന’ കിട്ടിയതോടെ റഷ്യൻ ക്രൂഡോയിൽ വീണ്ടും വാങ്ങാൻ ഇന്ത്യൻ റി-ഫൈനറികൾക്ക്‌ കേന്ദ്രസർക്കാർ നിർദേശം നൽകി. റഷ്യൻ ക്രൂഡോയിലുമായി രണ്ട്‌ കപ്പൽ വ്യാഴാഴ്‌ച ഇന്ത്യൻ തീരത്തെത്തിയിരുന്നു. കൂടുതൽ കപ്പൽ വരുന്നുമുണ്ട്‌. അമേരിക്കയുടെ ശാസനപ്രകാരം റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത്‌ നിർത്തിയതോടെ എണ്ണയ്‌ക്കായി ഗൾഫ്‌ രാജ്യങ്ങളെ ഇന്ത്യ കൂടുതലായി ആശ്രയിച്ചുതുടങ്ങിയിരുന്നു.


ഇന്ത്യ ആകെ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ ഏതാണ്ട്‌ അമ്പത്‌ ശതമാനംവരെയായി ഗൾഫ്‌ ക്രൂഡോയിൽ ഉയർന്നിരുന്നു. ഹോർമുസ്‌ കടലിടുക്ക്‌ വഴിയുള്ള ഇ‍ൗ എണ്ണനീക്കം സ്‌തംഭിച്ചതാണ്‌ ഇന്ത്യക്ക്‌ പ്രതിസന്ധിയായത്‌. വെറും 25 ദിവസത്തേക്കുള്ള ക്രൂഡോയിൽ ശേഖരം ശേഷിക്കുന്ന സാഹചര്യത്തിൽ പശ്‌ചിമേഷ്യൻ സംഘർഷം നീണ്ടാൽ ഉ‍ൗർജ്ജ പ്രതിസന്ധിയിലേക്ക്‌ രാജ്യം നീങ്ങും. ഈ ഘട്ടത്തിലാണ്‌ റഷ്യൻ ക്രൂഡോയിൽ വാങ്ങാനുള്ള അനുമതിയ്ക്കായി കേന്ദ്രസർക്കാർ അമേരിക്കയെ സമീപിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home