ബംഗാളിൽ ബിഎൽഒ മരിച്ചു; ജോലിസമ്മർദ്ദമെന്ന് കുടുംബം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മരിച്ചു. മാൾഡ ജില്ലയിൽ ബിഎൽഒ ആയി ജോലി ചെയ്തിരുന്ന സംപ്രിത ചൗധരി സന്യാൽ ആണ് മരിച്ചത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ അമിത ജോലിഭാരം കാരണം സംപ്രിത ചൗധരി സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
ഇതോടെ, കഴിഞ്ഞ വർഷം നവംബർ മുതൽ സംസ്ഥാനത്ത് ബിഎൽഒ മരണങ്ങളുടെ എണ്ണം ഏഴായി ഉയർന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംപ്രിത അസുഖബാധിതയായിരുന്നു. ഡോക്ടർമാർ വിശ്രമത്തിന് നിർദേശിച്ചിരുന്നു. എന്നാൽ വോട്ടർ പട്ടിക പരിഷ്കരണത്തിനായി ജോലി തുടരേണ്ടിവന്നു. ജോലിഭാരം വർദ്ധിച്ചതോടെ നില വഷളായി. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.
ഐസിഡിഎസ് ജീവനക്കാരിയായിരുന്നു സംപ്രിത. ഇംഗ്ലീഷ് ബസാർ മുനിസിപ്പാലിറ്റി ഏരിയയിലെ 163ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയിരുന്നു. സംപ്രിത ഫുൽബാരി പകുർത്തല സ്വദേശിയാണ്.










0 comments