ad
Deshabhimani

പഞ്ചാബിലെ ഇരട്ട സ്ഫോടനം; അന്വേഷണം ആരംഭിച്ച് എൻഐഎ

punjabblast

സഫോടനത്തിന്‍റെ സിസിടിവി ദൃശം | image credit: the times of india

വെബ് ഡെസ്ക്

Published on May 06, 2026, 06:37 PM | 1 min read

ഛത്തീസ്ഗഡ്: പഞ്ചാബിലെ ഇരട്ട സ്ഫോടനങ്ങളിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. സഫോടനം നടന്ന അമൃത്സറിലും ജലന്ധറിലും അന്വേഷണ ഉദ്യോ​ഗസ്ഥരെത്തി ഫോറൻസിക് തെളിവുകൾ ശേഖരിച്ചു.


ജലന്ധറിലെ സ്ഫോടനത്തിൽ പരിക്കേറ്റ ഡെലിവറി ജീവനക്കാരനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന ആക്രമണങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ, സാമ്പിളുകൾ, മൊഴികൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോ​ഗമിക്കുന്നത്. വിവിധ മേഖലകളിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയും നിരീക്ഷണമുണ്ട്. ​ഡോ​ഗ് സ്ക്വാഡുകളും ബോംബ് നിർമാജന യൂണിറ്റുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.


അതേസമയം, ജലന്ധറിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ജലന്തറിലും അമൃത്സറിലും പൊട്ടിത്തെറിയുണ്ടായത്. ജലന്തറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപത്തുവച്ച് ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. അമൃത്സറിൽ ഖാസ കരസേന ക്യാമ്പിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home