ad
Deshabhimani

ബിഹാറിൽ 80,000 മുസ്‌ലിങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റാൻ ബിജെപി

modhi
വെബ് ഡെസ്ക്

Published on Sep 28, 2025, 09:32 PM | 1 min read

പാട്‌ന: ബിഹാറില്‍ 80,000 മുസ്‌ലിം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റാൻ ബിജെപിനീക്കം. ഒക്ടോബര്‍ ഒന്നിനാണ് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറങ്ങുന്നത്. 78,000ത്തിലധികം മുസ്‌ലിം വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരല്ല എന്ന് ആരോപിച്ചാണ് ബിജെപി എംഎല്‍എ പവന്‍ കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണൽ സ്റ്റാഫിന്റെ പേരിലും സംസ്ഥാന കമ്മിറ്റിയുടെ പേരിലും അപേക്ഷ നൽകിയിരിക്കുന്നത്. 'ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്' ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.


'ധാക്ക നിയോജക മണ്ഡലത്തില്‍ മുസ്‌ലിം വോട്ടര്‍മാരെ കൂട്ടത്തോടെ ഇല്ലാതാക്കാനും ഒറ്റപ്പെടുത്താനുമുള്ള ആസൂത്രിതവും ലക്ഷ്യബോധത്തോടെയുമുള്ള ശ്രമമാണിത്. വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിക്കുന്നത് കുറ്റകരമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിച്ചില്ല'- റിപ്പോർട്ടിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home