print edition ബംഗാളിലെ ബിജെപി ആക്രമണം; അലയടിച്ചു, ഇടതുപ്രതിഷേധം

പശ്‌ചിമ ബംഗാളിൽ തുടരുന്ന ബിജെപി ആക്രമണത്തിനെതിരെ ഇടതുപാർടികളുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടന്ന പ്രതിഷേധത്തില്‍ ബിമന്‍ ബസു സംസാരിക്കുന്നു
ഗോപി
Published on May 09, 2026, 12:15 AM | 1 min read
കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ പശ്‌ചിമ ബംഗാളിലാകെ തുടരുന്ന ബിജെപി ആക്രമണത്തിനെതിരെ ഇടതുപാർടികളുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ വൻപ്രതിഷേധം അലയടിച്ചു. ആക്രമണം ഉടൻ അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകി സമാധാനം പുനസ്ഥാപിക്കണമെന്ന് റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
പശ്‌ചിമബംഗാളിലെ ഇടതുമുന്നണി ചെയർമാൻ ബിമൻ ബസുവിന്റെയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ശ്രീദീപ് ഭട്ടാചാര്യയുടെയും ഇടതുപാർടി നേതാക്കളുടെയും നേതൃത്വത്തിൽ ധരംതല ലെനിൻ പാർക്കിൽനിന്ന് ആരംഭിച്ച റാലി വിവധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ലെനിൻ പാർക്കിൽത്തന്നെ സമാപിച്ചു. അക്രമത്തിൽ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണെന്നും അക്രമികളെ നിയന്ത്രിച്ച് സമാധാനാന്തരീക്ഷം നിലനിർത്തണമെന്നും ബിമൻ ബസു പറഞ്ഞു. സിപിഐ നേതാവ് സ്വപൻ ബാനർജി, ഫോർവേഡ് ബ്ലോക്ക് നേതാവ് നരേൻ ചാറ്റർജി, സിപിഐ എം-എൽ ലിബറേഷൻ നേതാവ് അതാനു ചക്രവർത്തി, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ സംസാരിച്ചു.
തുടരുന്ന അക്രമത്തിൽ ഇതിനകം അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കടകളും വീടകളും സ്ഥാപനങ്ങളും അക്രമികൾ നശിപ്പിച്ചു.










0 comments