ad
Deshabhimani

കുരുക്കിൽ മുന്നിലുള്ള 10 നഗരങ്ങളിൽ ആറും ഇന്ത്യയിൽ

ട്രാഫിക് ജാം; ബെംഗളൂരുവിൽ ഒരു വര്‍ഷം ഒരാൾക്ക് ജീവിതത്തിൽ നിന്നും നഷ്ടമാവുന്നത് ഒരാഴ്ച

bangalur traffic
വെബ് ഡെസ്ക്

Published on Jan 21, 2026, 12:37 PM | 1 min read

ഗതാഗത കുരുക്കിൽ 2025ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായിരുന്നു ബെംഗളൂരു.ശരാശരി വേഗത മണിക്കൂറിൽ 16.6കിലോമീറ്ററാണ്.ഒരു ശരാശരി വാഹന യാത്രികൻ ദിവസം 4.2കിലോമീറ്റർ സഞ്ചരിക്കാൻ 15മിനിറ്റ് ചെലവഴിക്കേണ്ടി വരുന്നു.ഓരോ വർഷവും ഒരാഴ്ച വരെ ഗതാഗത കുരുക്കിൽ നഷ്ടമാവുന്നു.


നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്‌നോളജി സ്ഥാപനമായ ടോംടോം പുറത്തു വിട്ട 2025ലെ മൊബിലിറ്റി ഡാറ്റ വിശകലനത്തിലാണ് കണക്കുകൾ.ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ഗതാഗതക്കുരുക്ക് മെക്സിക്കോയിലാണ്.രണ്ടാമത് ബെംഗളൂരു.


2024ടോം ടോം ഡാറ്റ പ്രകാരം കൊൽക്കത്തയായിരുന്നു ലോകത്ത് രണ്ടാം സ്ഥാനത്ത്.ബെംഗളൂരു അപ്പോൾ നാലാം സ്ഥാനത്തായിരുന്നു കുരുങ്ങിക്കിടന്നത്.


2025ൽ തിരക്കിന്റെ കാര്യത്തിൽ പൂനെ അഞ്ചാം സ്ഥാനത്തും ആഗോളതലത്തിൽ മികച്ച 10സ്ഥാനങ്ങളിൽ ഇടം നേടിയ രണ്ടാമത്തെ ഇന്ത്യൻ നഗരവുമാണ്. 2024നെ അപേക്ഷിച്ച് തിരക്കിൽ 3.3ശതമാനം കുറവ് രേഖപ്പെടുത്തി മുംബൈ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിച്ചു.ഈ കുറവ് ഉണ്ടായിരുന്നിട്ടും മുംബൈയിൽ യാത്രക്കാർക്ക് ഇപ്പോഴും പ്രതിവർഷം 126മണിക്കൂർ നഷ്ടപ്പെടുന്നു.ശരാശരി വേഗത മണിക്കൂറിൽ 20.8കിലോമീറ്ററാണ്.ന്യൂഡൽഹിയിൽ ഗതാഗതക്കുരുക്കിന്റെ തോത് 60.2%ഉം 3.5ശതമാനം പോയിന്റിന്റെ വർധനവും രേഖപ്പെടുത്തി.അതായത് രാജ്യ തലസ്ഥാനത്ത് വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം 104മണിക്കൂർ നഷ്ടമാവുന്നു.


ഏഷ്യയിലെ ഏറ്റവും ഉയർന്ന ഗതാഗതക്കുരുക്കുള്ള 10നഗരങ്ങളിൽ ആറ് എണ്ണം ഇന്ത്യയിൽ നിന്നുള്ളവയാണ്:ബെംഗളൂരു (1),പൂനെ (2),മുംബൈ (6),ന്യൂഡൽഹി (7),കൊൽക്കത്ത (9),ജയ്പൂർ (10).ഏഷ്യൻ റാങ്കിംഗിൽ ചെന്നൈ 11-ാം സ്ഥാനത്തും ഹൈദരാബാദ് 15-ാം സ്ഥാനത്തും എത്തി.


traffic jam


2025-ൽ ബെംഗളൂരുവിൽ ശരാശരി ഗതാഗതക്കുരുക്കിൽ 1.7ശതമാനം വർധനവുണ്ടായപ്പോൾ,ചെന്നൈയിൽ ശരാശരി ഗതാഗതക്കുരുക്കിൽ 1%വർധനവ് മാത്രമാണ്.നില മെച്ചപ്പെടുത്തിയത് ഹൈദരബാദാണ്.ഇക്കാര്യത്തിൽ ഹൈദരാബാദ് 15-ാം സ്ഥാനത്താണ്.പുരോഗതി രേഖപ്പെടുത്തിയ ചുരുക്കം ചില ഇന്ത്യൻ നഗരങ്ങളിൽ ഒന്നായി വേറിട്ടുനിൽക്കുന്നു.മുൻ വർഷത്തെ അപേക്ഷിച്ച് ഇവിടെ ഗതാഗത കുരുക്ക് 1.3ശതമാനം കുറഞ്ഞു.


ജിപിഎസ് ഡാറ്റയും ലോകമെമ്പാടുമുള്ള യഥാർത്ഥ ഡ്രൈവിംഗ് വേഗതയും ഉപയോഗിച്ചാണ് ടോം ടോം വിശകലനം. 3.65ട്രില്യൺ കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോകമെമ്പാടുമുള്ള യാത്രാ ഡാറ്റയെ വിശകലനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home