ad
Deshabhimani

ചൂട് അതികഠിനം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ ബദൽ മാർ​ഗം

bengaluru woman books ac room

യുവതി വീഡിയോയിൽ പങ്കുവെച്ച ദൃശ്യങ്ങള്‍

വെബ് ഡെസ്ക്

Published on Apr 21, 2026, 03:57 PM | 1 min read

ബം​ഗളുരു: വീടിനുള്ളിൽ ചൂട് സഹിക്കാനാകാതെ വന്നതോടെ കൗതുകകരമായ ബദൽ മാർ​ഗം സ്വീകരിച്ച് യുവതി. വീടിന് തൊട്ടടുത്ത ഹോട്ടലിൽ എസി മുറിയെടുത്താണ് യുവതി ചൂടിന് പ്രതിരോധമാർ​ഗം കണ്ടത്. ബം​ഗളുരു സ്വദേശിയായ പ്രിയ പാൽ ആണ് ചൂട് കൂടുമ്പോൾ വീടിനുള്ളിൽ തണുപ്പിക്കൽ മാർ​ഗങ്ങളൊന്നും ഇല്ലാതെ വന്നതോടെ ഹോട്ടലിൽ മുറിയെടുത്തത്.


ഒരു ദിവസം മുഴുവൻ എസി ആസ്വദിക്കാനായി ഹോട്ടലിൽ മുറിയെടുത്ത വീഡിയോ യുവതി തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. വീട്ടിലെ ചൂട് സഹിക്കാൻ കഴിയാത്തതിനാലാണ് ഇങ്ങനെയൊരു നീക്കം നടത്തേണ്ടി വന്നതെന്ന് യുവതി വീഡിയോയിൽ പറയുന്നു. 'വീട്ടിലെ ചൂട് നിയന്ത്രിക്കാൻ കഴിയുന്നില്ല. മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. കൂളറോ എയർകണ്ടീഷണറോ വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും എവിടെയും ലഭ്യമായിരുന്നില്ല. അവയെല്ലാം ലഭിക്കാൻ ഏഴ് ദിവസമെങ്കിലും കഴിയും. ഉയർന്ന ഡിമാന്റ് കാരണം തന്റെ വീടിന് സമീപം കൂളിങ്ങ് ഉപകരണങ്ങൾ ലഭ്യമാകുന്നില്ല. ഒടുവിൽ ഓൺലൈനായി ഒരു കൂളർ ബുക്ക് ചെയ്യുകയായിരുന്നു. ഞായറാഴ്ച ഒരു ദിവസം പുറത്തിറങ്ങാതെ നെറ്റ്ഫ്ലിക്സ് കണ്ടിരിക്കാൻ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു, യുവതി വീഡിയോയിൽ പറഞ്ഞു. ഉയർന്ന ഡിമാന്റ് കാരണം തന്റെ വീടിന് സമീപം കൂളിങ്ങ് ഉപകരണങ്ങൾ ലഭ്യമാകുന്നില്ലെന്നും ഒടുവിൽ ഓൺലൈനായി ഒരു കൂളർ ബുക്ക് ചെയ്യുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.


പ്രിയ പാൽ പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് നിലവിലെ ചൂടിന്റെ കാഠിന്യത്തെ കുറിച്ച് കമന്റുകളുമായി എത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home