print edition ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം ; വൈദ്യുതി ജീവനക്കാർ പ്രതിഷേധിച്ചു

ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പശ്ചിമ ബംഗാളില്‍ നടന്ന പ്രതിഷേധം
ന്യൂഡൽഹി
ആണവോര്‍ജമേഖലയെ ആഭ്യന്തര, വിദേശ കോർപറേറ്റുകൾക്ക് തീറെഴുതുന്ന മോദിസർക്കാരിന്റെ ആണവോർജ ഭേദഗതി നിയമത്തിനും കരട് വൈദ്യുതി ഭേദഗതി ബില്ലിനുമെതിരെ വൈദ്യൂതി മേഖലയിലെ തൊഴിലാളികളും എൻജിനിയർമാരും വിവിധസംസ്ഥാനങ്ങളിൽ പ്രതിഷേധിച്ചു. പശ്‌ചിമബംഗാളിൽ ഉൾപ്പെടെ ആയിരക്കണക്കിന് വൈദ്യുതി ജീവനക്കാരും എൻജിനിയർമാരും അണിനിരന്നു.
രാജ്യതാൽപ്പര്യങ്ങൾക്കെതിരായ ജനദ്രോഹ നിയമനിർമാണങ്ങൾ പിൻവലിക്കുന്നതുവരെ കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം. ഫെബ്രുവരി 12ലെ പണിമുടക്ക് ഐതിഹാസിക വിജയമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.










0 comments