ad
Deshabhimani

വിജയാഹ്ലാദ പ്രകടനവും അലങ്കോലപ്പെടുത്തി

print edition ബംഗാളിൽ ബിജെപിയുടെ ആക്രമണപരമ്പര

BENGAL CPIM.

ബിജെപി ആക്രമണത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ബരിയുപുരിൽ നടന്ന പ്രതിഷേധം

avatar
ഗോപി

Published on Jul 28, 2026, 12:15 AM | 1 min read

കൊൽക്കത്ത: ബംഗാളിൽ സിപിഐ എം ഓഫീസുകൾക്കും പ്രവർത്തകർക്കുംനേരെ ബിജെപിയുടെ വ്യാപക ആക്രമണം. യുവജനപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള വിജയാഹ്ലാദവും കൂച്ച് ബിഹാറിലെ ഡിവൈഎഫ്ഐ പരിപാടിയും അലങ്കോലപ്പെടുത്തി. ബർധമാൻ ജില്ലയിലെ കർഷക സംഘത്തിന്റെ യോഗത്തിനുനേരയും ആക്രമണമുണ്ടായി. പല സ്ഥലങ്ങളിലായി നിരവധിപേർക്ക്‌ പരിക്കേറ്റു.


ഭട്ടറിലെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ആയുധധാരികളെ നാട്ടുകാർ തടഞ്ഞു. കുറ്റവാളികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട്‌ പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ എം മാർച്ച് നടത്തി. ഖണ്ഡഘോഷിൽ പാർടി സംസ്ഥാന കമ്മിറ്റിയംഗം അമൽ ഹൽദാർ പങ്കെടുത്ത യോഗസ്ഥലത്ത്‌ ബിജെപിക്കാർ അക്രമം അഴിച്ചുവിട്ടു. 11 പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് സ്ഥലത്തുണ്ടായിട്ടും നോക്കിനിന്നു. സിപിഐ എം പ്രവർത്തകരുടെ പേരിൽ കള്ളകേസുണ്ടാക്കി അറസ്റ്റുചെയ്യാനാണ് ശ്രമം.


ഡിവൈഎഫ്ഐയുടെ ‘യുബശക്തി' മാഗസിന്റെ 59–-ാം വാർഷികദിനത്തിൽ കൂച്ച് ബിഹാർ നഗരത്തിൽ നടത്തിയ യോഗത്തിനുനേരെയും അക്രമമുണ്ടായി. സിപിഐ എം നേതാവ് പലാഷ് ദാസ് സംസാരിക്കവേ ബിജെപിക്കാർ ഹാളിലേക്ക് തള്ളികയറി മുദ്രാവാക്യംവിളിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകർ ചെറുത്തുനിന്നതോടെ അക്രമികൾ സ്ഥലംവിട്ടു. യുവജന പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യമറിയിച്ച്‌ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തവർക്കെതിരെ ഗുണ്ടാ രാജ് നിയമപ്രകാരം കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഏഴുപേരെ അറസ്റ്റുചെയ്തു. പൊലീസ്‌–ബിജെപി ഗുണ്ടായിസത്തിനെതിരെ ബംഗാളിലാകെ സിപിഐ എം പ്രതിഷധം അലയടിക്കുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home