print edition നിസ്‌കാരത്തിന് വിലക്ക്: ജ. അതുൽ ശ്രീധരനെ മാറ്റി; യുപി സര്‍ക്കാരിനെതിരായ നടപടി അവസാനിപ്പിച്ചു

അലഹബാദ് ഹൈക്കോടതി

സ്വന്തം ലേഖകൻ
Published on Apr 02, 2026, 11:48 PM | 1 min read
ന്യഡൽഹി: സ്വകാര്യ ഭൂമിയില്‍ നിസ്‌കാരം വിലക്കിയ യുപി സർക്കാരിനെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടി പൊടുന്നനെ അവസാനിപ്പിച്ച് അലഹബാദ് ഹൈക്കോടതിയുടെ പുതിയ ബെഞ്ച്. മലയാളിയായ ജസ്‌റ്റിസ് അതുൽ ശ്രീധരന്റെ ബെഞ്ചിൽനിന്ന് മാറ്റിയതിന് പിന്നാലെയാണ് ജസ്‌റ്റിസുമാരായ സരൾ ശ്രീവാസ്‌തവ, ഗരിമ പ്രഷാദ് എന്നിവരുടെ ബെഞ്ചിന്റെ നടപടി.
നിസ്‌കാരം തടഞ്ഞതിന് ബറേലി ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പൊലീസ് മേധാവി എന്നിവർക്കെതിരെ ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർത്ഥ് നന്ദൻ എന്നിവരുടെ ബെഞ്ചാണ് കോടതിയലക്ഷ്യ നടപടിയാരംഭിച്ചത്. നിസ്‌കാരം തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട ബെഞ്ച് ജില്ലാ മജിസ്‌ട്രേറ്റിനെയും എസ്‌പിയേയും വിളിച്ചുവരുത്തി ശകാരിച്ചിരുന്നു. പരാതി നൽകിയ മുഹമ്മദ് ഗഞ്ച് ഗ്രാമത്തിലെ താരിക് ഖാന് പൊലീസ് സംരക്ഷണം നൽകാനും ഉത്തരവിട്ടിരുന്നു. എന്നാൽ പുതിയ ബെഞ്ച് ഇൗ ഉത്തരവ് ദുർബലപ്പെടുത്തിയാണ് നടപടി അവസാനിപ്പിച്ചത്. കൂടുതൽ ആളുകൾ നിസ്‌കാരം നടത്തിയാൽ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാകുമെന്ന സർക്കാർ വാദം അതേപടി അംഗീകരിച്ചു. അങ്ങനെയുണ്ടായാൽ പരാതിക്കാരനെതിരെ നടപടിയെടുക്കാമെന്നാണ് പുതിയ ഉത്തരവ്.










0 comments