ad
Deshabhimani

തടവിൽ വെക്കാവുന്നത് ഏഴ് വര്‍ഷം മാത്രം

അതിര്‍ത്തി കടന്നതിന് 15വയസുകാരനെ ജയിലിടച്ചു, 21 വര്‍ഷത്തിന് ശേഷം അനധികൃത തടവെന്ന് കണ്ടെത്തി കോടതി

prisoner
വെബ് ഡെസ്ക്

Published on Mar 07, 2026, 12:22 PM | 1 min read

കൊൽക്കത്ത: നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതായുള്ള കേസിൽ പതിനഞ്ചാം വയസിൽ അറസ്റ്റിലായ ബംഗ്ലാദേശി പൗരനെ ഉടൻ വിട്ടയയ്ക്കാൻ കൽക്കത്ത ഹൈക്കോടതി ഉത്തരവ്. 21വർഷമായി ഇയാൾ ജയിലിൽ കഴിയുകയായിരുന്നു. ഇപ്പോൾ 36വയസായി.


ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ)ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് വിധിച്ചേക്കാവുന്ന പരമാവധി ശിക്ഷ ഏഴ് വർഷമാണ്. ഇത് കണ്ടെത്തിയാണ് കോടതിയുടെ ഉത്തരവ്. യുവാവിനെ ഉടൻനാട്ടിലേക്ക് അയയ്ക്കാനും വിധിയിൽ പറയുന്നു.


ജസ്റ്റിസ് രാജശേഖർ മന്ഥയും ജസ്റ്റിസ് റായ് ചതോപാധ്യായയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2005ഫെബ്രുവരിയിലാണ് പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.


പ്രായപൂർത്തിയാകാത്തതടവുകാരുടെ കാര്യത്തിൽനടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഈ കേസ് കണ്ടെത്തിയത്. വടക്കൻ24പർഗാന ജില്ലയിലെ ബസിർഹട്ടിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ കേസ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 2005ഫെബ്രുവരി 8-ന് അറസ്റ്റിലാകുമ്പോൾ അപ്പീൽക്കാരൻ പ്രായപൂർത്തിയാകാത്ത ആളായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.


വ്യാഴാഴ്ച പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിൽ, 14വർഷം മുമ്പ് അറസ്റ്റിലായ മറ്റൊരാളെയും സമാന കാരണങ്ങളാൽ വിട്ടയയ്ക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ബിർഭം ജില്ലയിലെ രാംപുർഹട്ടിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് പ്രകാരമാണ് മോചനം. 2011ഫെബ്രുവരി27-ന് അറസ്റ്റിലായ കുട്ടിയാണ്. അന്ന് 15വയസ്സും 9ദിവസവും മാത്രമായിരുന്നു പ്രായം എന്ന് കണ്ടെത്തി. തുടർന്ന് ഇയാളെയും സ്വതന്ത്രനാക്കാൻ ഉത്തരവിട്ടു. കുട്ടികൾക്ക് പരമാവധി ഏഴ് വർഷത്തെ തടവ് ശിക്ഷ മാത്രമേ വിധിക്കാവൂ എന്ന ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥ ഈ കേസുകളിൽ കോടതി പരിഗണിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home