print edition കൊള്ളയിൽ നേതാക്കള്‍ക്ക് സംരക്ഷണം


എൻ എസ് സജിത്
Published on Jul 10, 2026, 12:16 AM | 1 min read
രാംലല്ലയുടെ വിഗ്രഹം സാക്ഷിയാക്കിയാണ് കൊള്ളയുടെ പട്ടാഭിഷേകം. ശ്രീരാമനിൽ വിശ്വസിക്കുന്ന രാജ്യത്തെയും വിദേശത്തെയും കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികൾ. അവർ നൽകിയ കാണിക്കകൾ, സ്വർണത്തിലും വെള്ളിയിലും തീർത്ത ഇഷ്‌ടികകൾ, ഭണ്ഡാരത്തിലിട്ട കറൻസി നോട്ടുകൾ. ഇവയെല്ലാം പട്ടാപ്പകല്‍ കൊള്ളയടിക്കുന്ന ആർഎസ്‌എസ്, വിഎച്ച്‌പി നേതാക്കൾക്ക് എന്ത് ശിക്ഷയാണ് ലഭിക്കാൻ പോകുന്നത്?
കാണിക്ക എണ്ണി സിസിടിവി കാണെ കടത്തിയവരില്‍ ചിലരെങ്കിലും ശിക്ഷിക്കപ്പെട്ടേക്കാം. എന്നാൽ എല്ലാ കൊള്ളയ്‌ക്കും നേതൃത്വം നൽകിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്‌പി ദേശീയ ഉപാധ്യക്ഷനുമായ ചന്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര തുടങ്ങിയ ആർഎസ്‌എസ് നേതാക്കൾ അനായാസം രക്ഷപ്പെടും. ഇവർക്ക് ലഭിക്കുന്ന രാഷ്‌ട്രീയ പരിലാളന തന്നെ കാരണം. രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാൻ നരേന്ദ്ര മോദിയും അമിത് ഷായും നിയോഗിക്കുന്ന അന്വേഷണ ഏജൻസികളൊന്നും ചന്പത് റായിയുടെയോ അനിൽ മിശ്രയുടെയോ വീട് റെയ്‌ഡ് ചെയ്യില്ല.










0 comments