ad
Deshabhimani

വ്യോമസേനാ പരീക്ഷയിൽ ആൾമാറാട്ടം: ചെന്നൈ കേന്ദ്രത്തിൽ ഹരിയാന സ്വദേശികളായ നാലുപേർ പിടിയിൽ

chennai
വെബ് ഡെസ്ക്

Published on Aug 04, 2026, 10:48 AM | 1 min read

ചെന്നൈ: നാവികസേനയിലേക്കുള്ള ക്ലർക്ക് റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ആൾമാറാട്ടവും ക്രമക്കേടും നടത്തിയ സംഭവത്തിൽ ഹരിയാന സ്വദേശികളായ നാലുപേര്‍ പിടിയിൽ.വയർലെസ് ഉപകരണങ്ങൾ ഉപയോഗിച്ച് ക്രമക്കേട് കാട്ടുകയും ആൾമാറാട്ടം നടത്തുകയും ചെയ്തതായി കണ്ടെത്തിയാണ് നടപടി.ഞായറാഴ്ച ആവഡിയിൽ വെച്ച് നടന്ന പരീക്ഷയിലാണ് ക്രിത്രിമം.


ആൾമാറാട്ടം നടത്തിയ ഗൗരവ്(21),അനിൽ(27), ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി നടത്തിയ സാവൻ(25),ദീപക് കുമാർ(24)എന്നിവരാണ് പിടിയിലായത്.


നാല് കാറ്റഗറികളിലായി ക്ലർക്ക് തസ്തികകളിലേക്ക് നടന്ന പരീക്ഷയിൽ ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.ഹാൾ ടിക്കറ്റുകൾ പരിശോധിക്കുന്നതിനിടെ അമാൻ കുമാർ എന്ന ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളുടെ രൂപവും തമ്മിൽ വ്യത്യാസം കണ്ടെത്തിയതാണ് അന്വേഷണത്തിലേക്ക് എത്തിച്ചത്. ഇത് വ്യോമസേനാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ ചോദ്യം ചെയ്യലിൽ അമാൻ കുമാറിന് പകരം ഹരിയാന സ്വദേശിയായ ഗൗരവ് ആണ് പരീക്ഷ എഴുതാനെത്തിയതെന്ന് വ്യക്തമായി.


തുടര്‍ന്ന് ചെന്നൈ പൊലീസ് ദ്രുതഗതിയിൽ അന്വേഷണം നടത്തി.ഗൗരവ് തങ്ങിയിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ മറ്റ് മൂന്ന് പേർ കൂടി കൂടെയുണ്ടായിരുന്നതായി കണ്ടെത്തി.ഇവരിൽ ഒരാൾ സുനിൽ കുമാർ എന്ന ഉദ്യോഗാർത്ഥിക്ക് പകരം ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയതായി മനസിലാക്കി. പിടിയിലായ മറ്റ് രണ്ട് പേരായ സാവനും ദീപക് കുമാറും ചെവിയിൽ ചെറിയ വയർലെസ് ഉപകരണങ്ങൾ വച്ച് പുറത്തുനിന്നുള്ള സഹായത്തോടെ പരീക്ഷ എഴുതാൻ ശ്രമിക്കുകയായിരുന്നു.


ആൾമാറാട്ടം

അഡ്വാൻസ് 50,000


വ്യോമസേനാ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം പ്രതികളെ മുത്തപ്പുതുപേട്ട് പോലീസിന് കൈമാറി.കേസിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


പരീക്ഷ എഴുതുന്നതിനായി ആൾമാറാട്ടം നടത്തിയവർക്ക് മുൻകൂറായി50,000രൂപ വീതം ലഭിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.പരീക്ഷ ജയിച്ച ശേഷം ബാക്കി തുക നൽകാം എന്നായിരുന്നു കരാർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home