ad
Deshabhimani

print edition അസം വിദ്യാര്‍ഥിക്ക് മധ്യപ്രദേശിൽ ക്രൂരമര്‍ദനം

assam student assault
വെബ് ഡെസ്ക്

Published on Jan 16, 2026, 12:02 AM | 1 min read

ഭോപാൽ : ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാര്‍ഥിക്ക് നേരെ വംശീയാക്രമണം. അമര്‍കണ്ഡകിലെ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അസം സ്വദേശിക്കാണ് ക്രൂരമര്‍ദനമേറ്റത്. മൂക്കിനും കണ്ണിനുമടക്കം ഗുരുതരപരിക്കേറ്റ എം എ ഇക്കണോമിക്‍സ് വിദ്യാര്‍ഥി ഹിരോജ് ജ്യോതിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


13ന് പുലര്‍ച്ചെ ശുചിമുറിയിൽ പോകുമ്പോഴായിരുന്നു ഏഴ്‌ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. പേരും സ്ഥലവും സംഘം ചോദിച്ചു. അസമിൽനിന്നാണെന്ന് മറുപടി പറഞ്ഞതോടെ ആക്രമിക്കുകയായിരുന്നു. കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ക്യാമ്പസിൽ വൻ പ്രതിഷേധമുയര്‍ന്നതോടെ അനുരാഗ് പാണ്ഡെ, ജതിന്‍ സിങ്, രഞ്ജിത് ത്രിപാഠി, വിശാൽ യാദവ്, ഉത്‍കര്‍ഷ് സിങ് എന്നീ വിദ്യാര്‍ഥികളെ പുറത്താക്കി. ​ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ത്രിപുരയിൽനിന്നുള്ള വിദ്യാര്‍ഥി എയ്‍‍ഞ്ചൽ ചക്‍മ ഡിസംബർ ഒന്പതിന്‌ വംശീയാക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധം തുടരുകയാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home