ad
Deshabhimani

അസമിൽ മഴക്കെടുതി രൂക്ഷം; മരണം 62 ആയി, 1000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

Assam.jpg
വെബ് ഡെസ്ക്

Published on Jul 25, 2026, 11:09 AM | 1 min read

ഗുവാഹത്തി: അസമിൽ മഴ കനക്കുന്നു. ആകെ മരണസംഖ്യ 62 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 14 ഓളം പേരാണ് മരിച്ചത്. 1000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 12 ജില്ലകളിലായി 7,05,148 ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 856 ഓളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.


ഈ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കാനും റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനാൽ തടസം നേരിടുന്നുണ്ട്. ഗോലാഘട്ട്, ചരൈഡിയോ, ദിബ്രുഗഡ്, ഹോജായ്, നാഗോൺ, ബിശ്വനാഥ്, ജോർഹട്ട് എന്നീ ജില്ലകളെല്ലാം പ്രളയം ബാധിച്ച അവസ്ഥയിലാണ്.


പല ഭാഗങ്ങളും ഒറ്റപ്പെട്ടുകിടക്കുകയാണ്. ഏഴോളം പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 1,15,205 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. രണ്ട് ലക്ഷത്തോളം ആളുകൾക്കു സർക്കാർ സഹായം എത്തിക്കുന്നുണ്ടെങ്കിലും പലഭാഗത്തും എത്തിപ്പെടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.


കൃഷിയിലും വൻ നാശനഷ്ടം നേരിട്ടിട്ടുണ്ട്. പലയിടത്തും കന്നുകാലികളും ചത്തുപൊങ്ങി. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഏതുവിധേനയും ഒറ്റപ്പെട്ടയിടങ്ങളിൽ എത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home