ad
Deshabhimani

സിജെപി സമരത്തിന് പിന്തുണയുമായി അസമിലെ ബിജെപി മന്ത്രിയുടെ മകളും

Assam.jpg

കേശബ് മഹന്ത (ഇടത്), പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഡിബിസ മഹന്ത (വലത്)

വെബ് ഡെസ്ക്

Published on Jul 25, 2026, 12:01 PM | 1 min read

ഗുവാഹത്തി: നീറ്റ് പരീക്ഷാക്രമക്കേടിനെ തുടർന്ന് വിദ്യാഭയസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് അസമിലെ ബിജെപി മന്ത്രിയുടെ മകളും.


ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിപ്രക്ഷോഭത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി രാജ്യത്താകമാനം പ്രതിഷേധങ്ങൾ നടക്കുകയാണ്. ഗുവാഹത്തിയിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായ കേശബ് മഹന്തയുടെ മകൾ ഡിബിസ മഹന്ത എത്തി സമരത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയത്.





രാജ്യവ്യാപകമായി സമരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സമരം ആരംഭിച്ച് 35-ാം ദിവസമാകുമ്പോഴും വൻ പങ്കാളിത്തത്തോടെ പ്രതിഷേധം മുന്നേറുകയാണ്.


മറ്റു സംസ്ഥാനങ്ങളിലും വിദ്യാർഥിപ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് യുവാക്കൾ അണിനിരന്നു. കല സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയപാർട്ടികളും വിദ്യാർത്ഥി സംഘടനകളും സമരവുമായി മുന്നോട്ട് നീങ്ങുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home