ad
Deshabhimani

ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അധിക്ഷേപിച്ചു; മേജർ രവിക്ക് വക്കീൽ നോട്ടീസ്

major ravi new
വെബ് ഡെസ്ക്

Published on Jul 25, 2026, 12:02 PM | 1 min read

കൊച്ചി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അധിക്ഷേപിച്ച ബിജെപി നേതാവ് മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് നടൻ മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ പിന്തുണ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ വിസ്മയയ്ക്കെതിരെ വീഡിയോയുമായി മേജർ രവി രം​ഗത്തെത്തുകയായിരുന്നു. വിസ്മയയ്ക്ക് രാഷ്ട്രീയ വിവരമില്ലെന്നു പറഞ്ഞ മേജർ രവി പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും സമരക്കാർക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. പ്രതിഷേധം നടത്തുന്ന വിദ്യാർഥികളെ അധിക്ഷേപിച്ച മേജർ രവി വിദ്യാർഥികൾക്ക് തിരിച്ചടി കിട്ടുമെന്നും പറഞ്ഞു..



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home