'അക്വാന്‍' ഇന്ന് കരതൊടും; ഒഡീഷയിൽ അതീവ ജാഗ്രത

അമരാവതി/ഭുവനേശ്വർ: ബംഗാള്‍ ഉള്‍ക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അക്വാൻ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ഒഡിഷയിലെ ഗോപാൽപൂരിന് സമീപം കരതൊടും എന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്. ഒഡീഷയിലും ആന്ധ്രാപ്രദേശിലും അതീവ ജാഗ്രതയാണ്. ഒഡീഷയില്‍ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ട്. ആന്ധ്രയില്‍ ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നിലവില്‍ പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലാണ് അക്വാന്‍ സ്‌ഥിതിചെയ്യുന്നത്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ വടക്കോട്ടാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഇത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഇന്ന് ഉച്ചയോടെ വടക്കന്‍ ആന്ധ്രാപ്രദേശ്-യാനം, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്കിടയില്‍ നര്‍സാപൂരിനും പുരിക്കും ഇടയില്‍ ചുഴലിക്കാറ്റ് കരതൊടുമെന്നാണു പ്രതീക്ഷ.മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 110 കിലോമീറ്റർ വരെ) കരയിൽ പ്രവേശിക്കാൻ സാധ്യത.








0 comments