ad
Deshabhimani

സംഭവം പാലിൽ വിഷം കലര്‍ന്ന ദുരന്തത്തിന് പിന്നാലെ

ശ്രീകാകുളത്ത് കുടിവെള്ളത്തിൽ മാലിന്യം;ഒരാൾ മരിച്ചു, എഴുപതിലധികം പേർ ആശുപത്രിയിൽ

drinking water
വെബ് ഡെസ്ക്

Published on Feb 25, 2026, 02:17 PM | 1 min read

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ കുടിവെള്ളത്തിൽ മാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. എഴുപതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ ഗുരുതരാവസ്ഥയിൽ തുടരുന്നു.


ശ്രീകാകുളം ടൗണിലെ ദമ്മല വീഥി കോളനിയിലാണ് സംഭവം. ഇവിടെ പൊതു വിതരണ പൈപ്പിലെ വെള്ളം ഉപയോഗിച്ചവര്‍ക്കാണ് പ്രശ്നം.


ജനുവരി22മുതൽ പ്രദേശത്തെ നിരവധി താമസക്കാർക്ക് വയറിളക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ല. പ്രശ്നം രൂക്ഷമായതോടെയാണ് അന്വേഷണം തുടങ്ങിയത്. അവശനിലയിൽ ചികിത്സയിലായിരുന്ന വ്യക്തിയാണ് മരിച്ചത്.


കോളനിയിലേക്കുള്ള പഴയ ജലവിതരണ പൈപ്പ് ലൈനുകളിലാണ് മാലിന്യം കലര്‍ന്നത് എന്ന് കരുതുന്നു. ഇത് പൂര്‍ണ്ണമായും അടച്ച് പൂട്ടിയിരിക്കയാണ്. ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ വീടുവീടാന്തരം കയറിയുള്ള സ്ക്രീനിംഗ് പുരോഗമിക്കുന്നു.ഗുരുതര ലക്ഷണങ്ങളുള്ളവരെ സർക്കാർ-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.



Related News


രാജമഹേന്ദ്രവരത്ത് പാലിൽ വിഷം കലര്‍ന്ന് നാല് പേര്‍ മരിച്ച സംഭവത്തിന് തുടര്‍ച്ചയായാണ് സംസ്ഥാനത്ത് കുടിവെള്ളത്തിൽ മാലിന്യം കലര്‍ന്ന ദുരന്തവും എത്തുന്നത്. ഇവ ആന്ധ്രാപ്രദേശിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിരിക്കയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home