print edition തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കണം: ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യ സമ്മേളനം

ഭുവനേശ്വറിൽ നടക്കുന്ന ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തിന്റെ സെമിനാറിൽ വി ശ്രീധർ പ്രഭാഷണം നടത്തുന്നു
ഭുവനേശ്വർ: തൊഴിലാളികളുടെ സംഘടനാസ്വാതന്ത്ര്യവും അവകാശങ്ങളും കവർന്നെടുക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ഭുവനേശ്വറിൽ നടക്കുന്ന ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. ഏകപക്ഷീയമായി നടപ്പാക്കുന്ന തൊഴിൽ കോഡുകൾ ജനാധിപത്യ അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ്. ഇതിനെതിരെ തൊഴിലാളികൾ പോരാട്ടത്തിനിറങ്ങണമെന്ന് സമ്മേളനം ആഹ്വാനംചെയ്തു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാർ നടന്നു. "സാംസ്കാരിക വൈവിധ്യവും ദേശീയ ഐക്യവും’ വിഷയത്തിൽ പ്രൊഫ. രാജേന്ദ്ര ചെന്നി, "തകരുന്ന ജനാധിപത്യവും മാധ്യമങ്ങളും’ വിഷയത്തിൽ വി ശ്രീധർ എന്നിവർ പ്രഭാഷണം നടത്തി. സംഘടനയുടെ സ്ഥാപക നേതാവ് 104 വയസ് പിന്നിട്ട ചന്ദ്രശേഖർ ബോസ് സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു. രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും.











0 comments